തോംസണ്‍ കെ. തോമസിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കമ്മത്ത് ആന്‍ഡ് കമ്മത്ത്. ചിത്രത്തിലെ ഗാന രംഗത്തിന്റെ റിഹേഴ്‌സലിന്റെ സമയത്ത് മമ്മൂട്ടി എല്ലാവരെയും ഞെട്ടിച്ച സംഭവം വിവരിക്കുകയാണ് കൊറിയോഗ്രാഫറും ഫെഫ്ക്ക ഡാന്‍സേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയുമായ മനോജ് ഫിഡാക്ക്.
മമ്മൂട്ടി സത്യത്തില്‍ വളരെ സത്യസന്ധനായിട്ടുള്ള വ്യക്തിയാണെന്നും അദ്ദേഹം എന്താണ് പറയുന്നതെന്ന് പെട്ടെന്ന് കേള്‍ക്കുന്ന ആര്‍ക്കും മനസിലാവിലെന്നും മനോജ് പറഞ്ഞു. കമ്മത്ത് ആന്‍ഡ് കമ്മത്ത് സിനിമ ലൊക്കേഷനില്‍ വെച്ച് താന്‍ ഇത്തരം ഒരു സന്ദര്‍ഭത്തിന് സാക്ഷിയായിട്ടുണ്ടെന്ന് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് പറഞ്ഞു.
‘തിരുവനന്തപുരത്ത് കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന സിനിമയുടെ ലൊക്കേഷനില്‍ നില്‍ക്കുമ്പോള്‍ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ധനുഷ് വരുന്നുണ്ടായിരുന്നു. ധനുഷിനെയും മമ്മൂക്കയെയും കാണാന്‍ വേണ്ടി ഞങ്ങളുടെ ക്രൂ മുഴുവനും അവിടെ ചെന്നിട്ടുണ്ടായിരുന്നു. ഷോബി മാസ്റ്ററുടെ അസിസ്റ്റന്റ് ആയ പയ്യനാണ് ഡാന്‍സ് സ്റ്റെപ്‌സ് കാണിച്ച് കൊടുക്കുന്നത്.
അടുത്ത മൂവ്‌മെന്റ് എന്താണെന്നു കൊറിയോഗ്രാഫര്‍ ചോദിച്ചപ്പോള്‍ ഇവന്‍ വന്ന് സ്റ്റെപ് കാണിച്ചു കൊടുത്തു. മമ്മൂക്ക പെട്ടെന്ന് ഇതാണോ മൂവ്‌മെന്റെന്ന് ചോദിച്ചു. അവനാണെകില്‍ ആകെ പേടിച്ചു പോയി. ആദ്യമായിട്ടാണ് അവന്‍ മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയുന്നത്. പെട്ടെന്ന് സെറ്റ് മുഴുവന്‍ സൈലന്റ് ആയി. എന്നിട്ടദ്ദേഹം പറഞ്ഞു, ഇത്ര നല്ല ഡാന്‍സേഴ്‌സിനെയാണോ അസിസ്റ്റന്റ് ആയിട്ട് വെച്ചിരിക്കുന്നതെന്ന്.
സത്യത്തില്‍ അദ്ദേഹം നല്ലതാണു പറയുന്നത്. പക്ഷെ ആദ്യമായിട്ട് കേള്‍ക്കുമ്പോള്‍ നമ്മള്‍ പേടിച്ചു പോകും. പ്രത്യേക തരം ക്യാരക്ടര്‍ ആണ് അദ്ദേഹത്തിന്റെത്. എന്താണ് പറയുന്നതെന്ന് മനസിലാക്കാന്‍ നമുക്ക് പറ്റില്ല. വളരെ സത്യസന്ധമായിട്ടാണ് കാര്യങ്ങള്‍ പറയുന്നത്,’ മനോജ് പറഞ്ഞു.
കാഴ്ച എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ നേരിട്ട അനുഭവവും മനോജ് പങ്കുവെച്ചു. ‘മനോജ് കെ. ജയനും മമ്മൂക്കയുമായിട്ടുള്ള ഒരു ഷോട്ട് ആണ്. ക്യാമറ അവരുടെ ടോപ്പില്‍ ആണ് വെച്ചിരിക്കുന്നത്. കള്ള് കുടിക്കുമ്പോള്‍ മമ്മൂക്ക ഒന്ന് വളഞ്ഞ് വരേണ്ട സീനാണ്. മമ്മൂക്ക കറങ്ങി വന്ന് നില്‍ക്കേണ്ട സ്ഥലത്ത് ഒന്ന് കൈ വെക്കണമെന്ന് കൊറിയോഗ്രാഫര്‍ എന്നോട് പറഞ്ഞിരുന്നു. ഞാന്‍ ശരി ഓക്കേ എന്ന് പറയുകയും ചെയ്തു. ഷോട്ട് ആയപ്പോള്‍ ഞാന്‍ കൈ വെച്ചു, സാര്‍ വളഞ്ഞു വന്നപ്പോള്‍ എന്റെ കയ്യില്‍ തട്ടി നില്‍ക്കുകയും ചെയ്തു.
എന്താണ് ഉണ്ടായതെന്ന് അറിയില്ല, ആ ഷോട്ട് റീടേക്ക് വന്നു. ഇവനാണ് എല്ലാം തെറ്റിച്ചതെന്ന് മമ്മൂക്ക പറഞ്ഞു, അപ്പോള്‍ തന്നെ ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. കുറച്ച് നേരത്തേക്ക് എല്ലാവരും സൈലന്റായി. അറിയാതെ പെട്ടെന്ന് ഷൗട്ട് ചെയ്താണ് പറഞ്ഞത്. എല്ലാം തീര്‍ന്നെന്ന് ഞാന്‍ വിചാരിച്ചു. കാരണം ഞാന്‍ ചൂടാകുന്നതുപോലെയല്ലെ മറുപടി പറഞ്ഞത്. അദ്ദേഹം അതോടുകൂടി എന്നോട് ദേഷ്യപെട്ട് പുറത്ത് പോകാന്‍ പറയുമെന്ന് ഞാന്‍ വിചാരിച്ചു. പക്ഷെ അദ്ദേഹം ഒന്നും പറഞ്ഞില്ല.
അന്നെന്താ ഉണ്ടായതെന്ന് അറിയില്ല എന്റെ ഭാഗത്ത് നിന്നുള്ള മിസ്റ്റേക്ക് ആണോ, അതോ ക്യാമറ സൈഡില്‍ നിന്നുള്ള മിസ്റ്റേക്ക് ആണോ ഇനി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നാണോ, എന്താണ് ഉണ്ടായതെന്ന് അറിയില്ല. അന്നങ്ങനെ ഒരു സിറ്റുവേഷന്‍ ഉണ്ടായി. അതിനു ശേഷം പാട്ടിന്റെ ഷൂട്ട് ഒക്കെ കഴിഞ്ഞ് ഇതൊക്കെ എവിടെ നിന്നുള്ള ഡാന്‍സേഴ്സ് ആണെന്ന് അദ്ദേഹം ചോദിച്ചിരുന്നു. പിന്നെ ഒന്നുമുണ്ടായില്ല അതങ്ങനെ പോയി,’ മനോജ് പറഞ്ഞു.
Content Highlight: choreographer manoj fidac said that Mammootty is a very honest person