|

തമിഴിലെ മികച്ച ഡാന്‍സര്‍ വിജയ്, മലയാളത്തില്‍ ഇവര്‍ രണ്ടു പേരും: ബൃന്ദ മാസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാരംഗത്തെ ഏറ്റവും മികച്ച കൊറിയോഗ്രാഫര്‍മാരിലൊരാളായ ബൃന്ദ മാസ്റ്റര്‍ സംവിധാന രംഗത്തേക്ക് കടന്നിരിക്കുകയാണ്. ഹേയ് സിനാമിക എന്ന ചിത്രമാണ് ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങള്‍ നീണ്ട കൊറിയോഗ്രാഫി രംഗത്തെ പ്രിയപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബൃന്ദ മാസ്റ്റര്‍ ഇപ്പോള്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വിവിധ ഭാഷകളില്‍ തനിക്ക് ഏറ്റവും മികച്ച ഡാന്‍സര്‍മാരായി തോന്നിയ നടന്മാരെ കുറിച്ച് ബൃന്ദ മാസ്റ്റര്‍ പറഞ്ഞു. മലയാളത്തില്‍ ഏറ്റവും നന്നായി ഡാന്‍സ് ചെയ്യുന്നതായി തനിക്ക് തോന്നിയിട്ടുള്ളത് ദുല്‍ഖര്‍ സല്‍മാനെയും പൃഥ്വിരാജിനെയുമാണെന്ന് ബൃന്ദ മാസ്റ്റര്‍ പറഞ്ഞു.

‘തമിഴില്‍ വിജയ് ആണ് ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ഡാന്‍സര്‍, ഹിന്ദിയില്‍ ഹൃത്വിക് റോഷന്‍, മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ സ്‌റ്റൈല്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. വളരെ ക്ലാസിയാണ്. അതുപോലെ തന്നെയാണ് പൃഥ്വിരാജും.’ ബൃന്ദ മാസ്റ്റര്‍ പറയുന്നു.

ഓരോ അഭിനേതാവിന് വേണ്ടി നൃത്തരംഗം ഒരുക്കുമ്പോഴും അവര്‍ക്ക് ചേരുന്നത് എന്തെന്ന് നമ്മള്‍ മനസിലാക്കണം. ചിലര്‍ക്ക് ഡാന്‍സ് നമ്പറാകും ചേരുക. ചിലര്‍ക്ക് എക്‌സ്പ്രഷന്‍സും. അത് നോക്കിയാണ് ഞാന്‍ ഗാനരംഗം ഒരുക്കാറുള്ളതെന്നും ബൃന്ദ മാസ്റ്റര്‍ പറഞ്ഞു.

‘രജനി സാറിന് സ്‌റ്റൈല്‍ ആണ് ചേരുക. കമല്‍ സാര്‍ ഓള്‍ ഇന്‍ ഓള്‍ ആണ്. ഡാന്‍സ്, അഭിനയം അങ്ങനെ എല്ലാത്തിലും പ്രഗത്ഭനാണ്. അതുകൂടാതെ സിനിമകളുടെ കഥ കേട്ട ശേഷമാണ് നൃത്തരംഗങ്ങള്‍ ഒരുക്കാറുള്ളത്. എങ്കിലേ ആ സിനിമയ്ക്ക്, അതിലെ കഥാപാത്രങ്ങള്‍ക്ക് ചേരുന്ന ഗാനരംഗങ്ങള്‍ നല്‍കാനാവൂ.’ ബൃന്ദ മാസ്റ്റര്‍ പറഞ്ഞു.

മികച്ച നൃത്തസംവിധാനത്തിനുള്ള ദേശീയ അവാര്‍ഡും നിരവധി സംസ്ഥാന അവാര്‍ഡുകളും നേടിയ ബൃന്ദ മാസ്റ്റര്‍ 1987ലാണ് സിനിമയിലേക്കെത്തുന്നത്. വര്‍ഷങ്ങളോളം അസിസ്റ്റന്റ് കൊറിയോഗ്രാഫറായി തുടര്‍ന്ന ബൃന്ദ പിന്നീട് ബോളിവുഡിലും സൗത്ത് ഇന്ത്യന്‍ സിനിമകളിലെയും തിരക്കുള്ള കൊറിയോഗ്രാഫറായി മാറുകയാണ്. സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

ബൃന്ദ ആദ്യമായി സംവിധാനം ചെയ്ത ഹേയ് സിനാമിക ഈ വര്‍ഷം തിയേറ്ററുകളിലെത്തും. തമിഴില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും അതിഥി റാവോ ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Choreographer Brindha Master about best dancers among actors, Vijay, Prithviraj, Dulquer Salman

Latest Stories

Video Stories