| Saturday, 22nd August 2020, 5:38 pm

ഹയ സോഫിയക്കു പിന്നാലെ ചോറ മ്യൂസിയവും മുസ്‌ലിം പള്ളിയാവുമ്പോള്‍, നഷ്ടപ്പെടുന്നത് ബൈസന്റൈന്‍ സ്മരണകള്‍, ചിത്രങ്ങളിലൂടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താബൂള്‍: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹയ സോഫിയ മുസ്‌ലിം പള്ളിയാക്കി ഒരു മാസം പിന്നിടവെ രാജ്യത്തെ രണ്ടാമത്തെ മ്യൂസിയവും മുസ്‌ലിം പളളിയാക്കിയിരിക്കുകയാണ്.

എര്‍ദൊഗാന്റെ ഉത്തരവിന് പിന്നാലെ ചോറ മ്യൂസിം രാജ്യത്തെ മതകാര്യ വകുപ്പിന് പ്രാര്‍ത്ഥനകള്‍ നടത്തുന്നതിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വിട്ടു നല്‍കിയിരിക്കുകയാണ്.

ഹയ സോഫിയയെ പോലതന്നെ ബൈസന്റൈന്‍ കാലഘട്ടത്തിന്റെ ചരിത്ര സ്മരണകള്‍ പേറുന്ന മ്യൂസിയമാണിത്.

ചിത്രങ്ങള്‍

4-ാം നൂറ്റാണ്ടിലായിരുന്നു ചോറ ചര്‍ച്ച് നിര്‍മ്മിച്ചത്. 12ാം നൂറ്റാണ്ടില്‍ ഭൂമികുലുക്കത്തില്‍ ഭാഗികമായി തകര്‍ന്ന ഈ പള്ളി 1077-81 കാലഘട്ടത്തില്‍ പുനരുദ്ധീകരിച്ചിരുന്നു. 1453 ല്‍ ഓട്ടോമന്‍ സേന ഇന്നത്തെ ഇസ്താബൂള്‍ പിടിച്ചടക്കിയതിനു ശേഷം ഇത് മുസ്ലിം പള്ളിയാക്കുകയായിരുന്നു. ഇസ്താബൂളിലെ ഫാത്തിഹ് ജില്ലയിലാണ് ഈ ചരിത്ര സ്മാരകം സ്ഥിതി ചെയ്യുന്നത്.

പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഇവിടെ മ്യൂസിയമാക്കുന്നത്. ഒരു കൂട്ടം അമേരിക്കന്‍ ചരിത്ര കലകാരന്‍മാരുടെ സഹായത്തോടെയാണ് ചോറയുടെ പഴയ ക്രിസ്ത്യന്‍ സ്മാരകങ്ങള്‍ പുനരുദ്ധീകരിച്ചത്. 1958 ല്‍ ഇവിടം പൊതു സന്ദര്‍ശനത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.

മുസ്ലിം പള്ളിയാക്കി മാറ്റിയതിനു ശേഷം ഇവിടേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുമോ എന്നതില്‍ ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. അതേ സമയം ഇവിടത്തെ ക്രിസ്ത്യന്‍ ബിംബങ്ങള്‍ മുസ്ലിം പ്രാര്‍ത്ഥനാ സമയത്ത് മറയ്ക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹയ സോഫിയയിലും ഇങ്ങനെ മറയ്ക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more