| Tuesday, 20th March 2018, 11:18 pm

'ലോകത്ത് സ്ഥാനം ലഭിക്കാന്‍ ഏതുരീതിയിലുള്ള പോരാട്ടത്തിനും ഞങ്ങള്‍ തയ്യാറാണ്'; ഷി ജിന്‍ പിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിംഗ്: ലോകത്ത് തങ്ങള്‍ക്ക് പ്രധാനസ്ഥാനം ലഭിക്കാന്‍ ഏതുരീതിയിലും പോരാടാന്‍ സജ്ജരാണെന്ന് ചൈന. ലോകരാജ്യങ്ങള്‍ക്കിടയില്‍ വേണ്ട സ്ഥാനം ലഭിക്കാന്‍ രക്തച്ചൊരിച്ചിലോടുകൂടിയ സംഘട്ടത്തിനും തങ്ങള്‍ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ് പറഞ്ഞു.

രാജ്യത്തിന്റെ വികസന വിഷയത്തില്‍ മുന്നേറാന്‍ ചൈന സദാ സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വികസത്തിനായി രാജ്യത്തിന്റെ എല്ലാ മേഖലയിലും കൂട്ടായ ഐക്യം കൈവരിക്കാനാണ് ചൈന ആഗ്രഹിക്കുന്നത്.


ALSO READ:ലോകത്തിലെ അവസാനത്തെ ആണ്‍വെള്ളകാണ്ടാമൃഗവും മരിച്ചു; ഈ വംശത്തില്‍ ഇനി അവശേഷിക്കുന്നത് രണ്ടു പേര്‍ മാത്രം


എന്നാല്‍ ഈ ശ്രമങ്ങള്‍ ഇല്ലാതാക്കാനുള്ള മറ്റ് രാജ്യങ്ങളുടെ ശ്രമത്തെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആജീവനാന്ത പ്രസിഡന്റായി സ്ഥാനമുറപ്പിച്ച നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമാപന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.


ALSO READ: അമേരിക്കയെ നടുക്കി വീണ്ടും സ്‌കൂള്‍ വെടിവെപ്പ്; മെരിലാന്‍ഡില്‍ ഉണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ക്ക് പരുക്ക് (വീഡിയോ)


അമേരിക്കയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തായ്വാന്‍ സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് ട്രംപ് നിയമത്തില്‍ ഒപ്പു വെച്ചതിനെ ജിന്‍പിംഗ് എതിര്‍ത്തു. ചൈനയുടെ വമ്പന്‍ വികസന പദ്ധതികള്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഒരിക്കലും ഭീഷണിയാവില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ് ചൈനയെ നയിക്കാനുള്ള പരാമാധികാരമെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more