“വളരെക്കാലം ഇത് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായിരുന്നു. പക്ഷെ ജനങ്ങളില്‍ ഭയം വന്‍തോതില്‍ വ്യാപിക്കുകയാണ്. ഇസിസിനോട് ടര്‍ക്കിക്കുള്ളതിനേക്കാള്‍ ഭയമാണ് യു.എസിന്.” ഈ അരക്ഷിതത്വ ബോധമാണ് തോക്കു സംസ്‌കാരത്തിന്റെ പിന്നില്‍.
നിയോ ലിബറല്‍ കാലഘട്ടത്തില്‍ യൂറോപ്പില്‍ സംഭവിച്ച ഒരു കാര്യം എല്ലാ പാര്‍ട്ടികളും വലതുപക്ഷത്തേക്ക് നീങ്ങിയെന്നതാണെന്ന് യു.എസിലും ആഗോളതലത്തിലുമുള്ള രാഷ്ട്രീയമാറ്റത്തെ സൂചിപ്പിച്ചുകൊണ്ട് ചോംസ്‌കി പറയുന്നു. “ഇന്നത്തെ ഡെമോക്രാറ്റുകള്‍ ക്ലിന്റണ്‍ സ്‌റ്റൈലിലുള്ള ഡെമോക്രാറ്റുകളാണ്. മോഡറേറ്റ് റിപ്പബ്ലിക്കന്‍സ് എന്ന് പൊതുവെ വിളിക്കുന്നതിനും അല്പം അപ്പുറമാണ് ഇവര്‍. റിപ്പബ്ലിക്കന്‍സ് സ്‌പെക്ട്രത്തില്‍ നിന്നും പുറത്തേക്ക് പോയി. ധനികര്‍ക്കും കോര്‍പ്പറേറ്റ് മേഖലയ്ക്കും വേണ്ടിയുള്ള സേവനകളില്‍ മുഴുകിയിരിക്കുകയാണ് അവര്‍. ഇപ്പോള്‍ ഈ രാഷ്ട്രീയ വ്യവസ്ഥയെ നിലനിര്‍ത്താനായി അവര്‍ ഇന്നലെ വരെ ഇവിടെ ഉണ്ടായിരുന്നതും എന്നാല്‍ സംഘടിപ്പിക്കപ്പെടാതിരിക്കുകയും ചെയ്തിരുന്ന ജനവിഭാഗങ്ങളെ – ഉദാഹരണമായി ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍സ് – സംഘടിപ്പിക്കാനാണവര്‍ ശ്രമിക്കുന്നത്.
| ഫേസ് ടു ഫേസ് : നോം ചോംസ്‌കി |
“ഏറെ മൗലികവാദികളുള്ള ഒരു മതരാജ്യം തന്നെയാണ് അമേരിക്ക. ഇതൊക്കെ ലോകത്ത് ഏറ്റവും തീവ്രമായി നില്‍ക്കുന്നത് ഇവിടെയാണ്.” വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ (അമേരിക്കയിലെ തന്നെ) രാഷ്ട്രീയ വിമതനായ നോം ചോസ്‌കി പറയുന്നു.
മാത്രവുമല്ല “രാജ്യം ഉണ്ടായകാലം മുതല്‍ തന്നെ അതങ്ങനെയായിരുന്നു” അദ്ദേഹം വ്യക്തമാക്കുന്നു. രാജ്യത്തെ തീവ്ര മതമനോഗതി പരസ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുള്ള അതിന്റെ ചലനങ്ങളെ കുറിച്ചും വിശദീകരിക്കുകയായിരുന്നു ചോംസ്‌കി. ദി വൈര്‍ എന്ന പത്രത്തിനു നല്‍കിയ അഭിമുഖ സംഭാഷണത്തിലാണ് അദ്ദേഹം ഇത് വിശദീകരിച്ചത്.
ക്രിസ്തുവിന്റെ “രണ്ടാം വരവിന്” (The Second Comming) വേണ്ടി ഭൂരിപക്ഷം ജനതയും കാത്തിരിക്കുന്ന അധികം രാജ്യങ്ങളൊന്നും ഒരുപക്ഷെ ലോകത്തുണ്ടാവില്ല” ചോംസ്‌കി പറയുന്നു. ഇതില്‍ പകുതിപ്പേരും ചിന്തിക്കുന്നത് ഇത് സംഭവിക്കാന്‍ പോകുന്നത് തങ്ങളുടെ ജീവിതകാലയളവിലാണ് എന്നാണ്.
ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നത് 10,000 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ലോകം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്നാണ്; അതും ഇന്നെങ്ങനെയാണോ ലോകം ഉള്ളത് അതുപോലെ തന്നെ. ഇതൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നാം. എന്നാല്‍ അമേരിക്കന്‍ ഐക്യനാടുകളുടെ കാര്യത്തില്‍ വളരെക്കാലമായി ഇത് ശരിയാണ്.

എന്നാല്‍ അടുത്ത കാലത്തായി മതമൗലികവാദികള്‍ ഒരു രാഷ്ട്രീയ ശക്തിയായി ഇവിടെ മാറിയിരിക്കുകയാണെന്ന് ചോംസ്‌കി വിലയിരുത്തുന്നു. വരുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രിയതയെകുറിച്ചും വിശിഷ്യ മതവലതുപക്ഷത്തിന്റെ ഐക്യപ്പെടലിനെകുറിച്ചും വിശദീകരിക്കുന്നതിനിടയിലാണ് രാജ്യത്തെ “മതമൗലികവാദി”കളുടെ സ്വാധീനത്തെ അദ്ദേഹം കൂട്ടിച്ചേര്‍ത്തത്.
87ാം വയസിലും നോം ചോസ്‌കിയില്‍ ക്ഷീണത്തിന്റെയോ ദേഷൈകദൃക്ക് ആയതിന്റെയോ ചെറുസൂചനപോലും കാണുന്നില്ല. എം.ഐ.ടിയിലെ അദ്ദേഹത്തിന്റെ ഓഫീസിലെ ബുക്ക് ഷെല്‍ഫിനു സമീപം ഇരുന്ന് ചോംസ്‌കി പതിയെ സംസാരിച്ചു തുടങ്ങി. ഒരുപക്ഷേ ചോംസ്‌കിയുടെ ഭിന്നാഭിപ്രായങ്ങളാണ് തലമുറകളുടെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയത്. എന്നാല്‍ ഒരു ബുദ്ധിജീവിയുടെ ജാഡയൊന്നും അദ്ദേഹത്തിനില്ല. അദ്ദേഹം സഹപ്രവര്‍ത്തകരെ കളിയാക്കുന്നു. മറ്റുള്ളവരുടെ കളിയാക്കലുകള്‍ ആസ്വദിക്കുന്നു. “നിങ്ങള്‍ക്ക് ബെര്‍ണാഡ് റസലുമായി സാമ്യമുള്ളതുപോലെ തോന്നുന്നു,” പേഴ്‌സണല്‍ അസിസ്റ്റന്റ് ബെവേര്‍ലി സ്റ്റോക്കിന്റെ തമാശയ്ക്ക് ചിരിച്ചുകൊണ്ട് “ആണോ” എന്ന് ചോംസ്‌കിയുടെ മറുപടി.
കഴിഞ്ഞ ആറുമാസക്കാലയളവിനുള്ളില്‍ 2016 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചോംസ്‌കി കുറേയേറെ പറഞ്ഞു. ഒരുവശത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ബെര്‍ണി സാന്റേഴ്‌സും മറുവശത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിനെപ്പോലുള്ളവരും. വരുമാന അസമത്വം പ്രധാനപ്രശ്‌നമായി കൊണ്ടുവന്ന സാന്റേഴ്‌സിന് ആവശ്യത്തിന് പരിഗണന ലഭിച്ചിരുന്നു. വ്യക്തിഗത സംഭാവനകളുടെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് അദ്ദേഹം പ്രചരണത്തിന് ഏതാണ്ട് 33 മില്യണ്‍ ഡോളര്‍ കണ്ടെത്തി.
അടുത്ത പേജില്‍ തുടരുന്നു
ഒരു വലിയ വിഭാഗം ജനതയ്ക്കിടയില്‍ വര്‍ധിച്ചുവരുന്ന വിദ്വേഷവും സ്ഥാപനങ്ങള്‍ക്കെതിരായ വെറുപ്പും പ്രകടമാണ്. “ഇവിടെ നിറയെ വിദ്വേഷമുണ്ട്. ജനങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നോക്കുകയാണെങ്കില്‍ അതിനു കാരണമുണ്ട്.” ചോംസ്‌കി പറഞ്ഞു. 45നും 55നും ഇടയില്‍ പ്രായമുള്ള വിദ്യാഭ്യാസം കുറഞ്ഞ വെളുത്തവര്‍ഗക്കാരായ പുരുഷന്മാരുടെ മരണനിരക്ക് വര്‍ധിക്കുന്നുവെന്നു വ്യക്തമാക്കുന്ന യു.എസില്‍ നടന്ന ഒരു പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ചോംസ്‌കി തുടര്‍ന്നു: ” വികസിത സമൂഹങ്ങളില്‍ മാത്രമല്ല ഇത് സംഭവിക്കുന്നത്.”
ചോംസ്‌കിയുടെ കാഴ്ചപ്പാടനുസരിച്ച് കാഴ്ചയില്‍ വിരുദ്ധമെന്ന് തോന്നുന്ന പ്രവണതകള്‍ ഒരേ പ്രതിഭാസത്തിന്റെ പ്രതിഫലനങ്ങളാണ്. “യൂറോപ്പിലും നിങ്ങള്‍ കാണുന്നത് ഇതാണ്. കഴിഞ്ഞ ഒരു തലമുറക്കാലമായി നടപ്പാക്കപ്പെട്ടുവരുന്ന നവഉദാരീകരണ പദ്ധതികള്‍ എല്ലായിടത്തും ജനാധിപത്യത്തെ കുഴിച്ചുമൂടിയിരിക്കുന്നു എന്ന് മാത്രമല്ല സാമ്പത്തിക അനിശ്ചിതത്വം സ്ഥാപിക്കുകയും രാജ്യത്തെ ബഹുഭൂരിപക്ഷത്തെയും തകര്‍ത്തെറിയുകയും ന്യൂനപക്ഷം ആളുകളിലേയ്ക്ക് സമ്പത്ത് കേന്ദ്രീകരിക്കുകയും ചെയ്തിരിക്കുന്നു. ഇത് രാഷ്ട്രീയ വ്യവസ്ഥയെ മാത്രമല്ല അതിന്റെ പ്രര്‍ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
ഇത് പലയിടങ്ങളില്‍ പലതരത്തില്‍ കാണാം. എന്നാല്‍ ചില പ്രതിഭാസങ്ങള്‍ സാധാരണമാണ്. യൂറോപ്പില്‍ മുഖ്യധാരയിലുള്ള സോഷ്യല്‍ ഡെമോക്രാറ്റുകളും, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്കും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മറുവശത്ത് ഇടത്തും വലത്തും വര്‍ധിച്ചുവരുന്ന പങ്കാളിത്തവും ആക്ടിവിസവും. ഏതാണ്ട് ഇതിനു സമാനമായതു തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. [യു.എസില്‍]
ഒരു വലിയ വിഭാഗം ജനതയ്ക്കിടയില്‍ വര്‍ധിച്ചുവരുന്ന വിദ്വേഷവും സ്ഥാപനങ്ങള്‍ക്കെതിരായ വെറുപ്പും പ്രകടമാണ്. “ഇവിടെ നിറയെ വിദ്വേഷമുണ്ട്. ജനങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നോക്കുകയാണെങ്കില്‍ അതിനു കാരണമുണ്ട്.” ചോംസ്‌കി പറഞ്ഞു. 45നും 55നും ഇടയില്‍ പ്രായമുള്ള വിദ്യാഭ്യാസം കുറഞ്ഞ വെളുത്തവര്‍ഗക്കാരായ പുരുഷന്മാരുടെ മരണനിരക്ക് വര്‍ധിക്കുന്നുവെന്നു വ്യക്തമാക്കുന്ന യു.എസില്‍ നടന്ന ഒരു പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ചോംസ്‌കി തുടര്‍ന്നു: ” വികസിത സമൂഹങ്ങളില്‍ മാത്രമല്ല ഇത് സംഭവിക്കുന്നത്.”
“ഡിപ്രഷന്റെയും പ്രതീക്ഷരാഹിത്യത്തിന്റെയും എല്ലാം നഷ്ടപ്പെട്ടെന്ന ആശങ്കയുടെയും പ്രതിഫലനമാണിത്. ജീവിതത്തില്‍ ഒന്നും ഇല്ല, ഭാവിയും ശൂന്യം, അപ്പോള്‍ നമ്മുടെ രോഷമെങ്കിലും പ്രകടിപ്പിക്കുക.” അടിച്ചമര്‍ത്തപ്പെടുന്ന ദുരന്തമനുഭവിക്കുന്ന കുടിയേറ്റക്കാര്‍, ട്രേഡ് യൂണിയനുകള്‍, ക്ഷേമപ്രവര്‍ത്തനങ്ങളുടെ പേരില്‍ വഞ്ചിക്കപ്പെട്ടവര്‍ എന്നിങ്ങനെ എല്ലാമെല്ലാം നഷ്ടമായവരുടെ രോഷത്തെയാണ് യു.എസ്, ഇംഗ്ലണ്ട്, യൂറോപ്യന്‍ ഭൂഖണ്ഡം എന്നിവിടങ്ങളിലെ പ്രചാരണങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.
ട്രംപിനെപ്പോലുള്ള നേതാക്കള്‍ സ്വദേശികളെ സന്തോഷിപ്പിക്കാനാണ് ആവശ്യപ്പെടുന്നത്. “അവര്‍” നമ്മുടെ രാജ്യം നമ്മളില്‍ നിന്നും കൊണ്ടുപോകുകയാണെന്നാണ് പറയപ്പെടുന്നത്.” ചോംസ്‌കി വിശദീകരിക്കുന്നു. ഇവിടെ അവര്‍ എന്നു പറയുന്നത് ന്യൂനപക്ഷങ്ങളെയും കുടിയേറ്റക്കാരെയുമൊക്കെയാണ്. “ഇത് വെള്ളക്കാരായ ആംഗ്ലോ സാക്‌സണുകളുടെ രാജ്യമായിരുന്നു. എന്നാല്‍ അത് മാറി.” ഈ വികാരമാണ് യു.എസ് ജനതയെ ഭീതിപ്പെടുന്നത്. ലോകത്തെ ഏറ്റവും പേടിത്തൊണ്ടന്‍മാരുടെ രാജ്യം.
ട്രംപ് പ്രതിഭാസം
ഈ രോഷം അതിന്റെ യഥാര്‍ത്ഥ ഉത്തരവാദികളായ, അധികാരമോഹികളായ സ്വകാര്യമേഖലയ്‌ക്കോ നികുതി ദായകരെ അടിസ്ഥാനപരമായി പിന്തുണയ്ക്കുന്ന വന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കോ നേരെ പ്രകടിപ്പിക്കപ്പെടുന്നില്ല. “എന്നാല്‍ അവര്‍ക്കുനേരെ നോക്കാതെ നമുക്ക് കീഴിലുള്ള പാവപ്പെട്ട ജനങ്ങള്‍ക്കുനേരെ നോക്കുന്നു. തന്നെ ആശ്രയിച്ചുകഴിയുന്ന അമ്മമാരോടെന്നപോലെ. ആ അമ്മയാണ് ഇവിടുതെത പ്രശ്‌നമെന്ന് തോന്നിപ്പോകും.”
“സെന്‍ട്രല്‍ അമേരിക്കയില്‍ യു.എസ് കാരണമുണ്ടായ വിനാശത്തില്‍ നിന്നും ഓടിരക്ഷപ്പെടുകയാണ്, അതിജീവിക്കാന്‍ കഷ്ടപ്പെടുകയാണ് കുടിയേറ്റക്കാര്‍. ഇതിനെയാണ് ട്രംപ് പ്രതിഭാസം എന്ന് പറയുന്നത്.” ചോംസ്‌കി പറയുന്നു.
ഉറപ്പിക്കാന്‍ പറ്റുന്നത്ര കൃത്യമല്ല വിവരങ്ങള്‍. ക്ഷുഭിതരായ നീലകോളര്‍ പുരുഷന്മാരെക്കുറിച്ചാണ് കണക്കുകള്‍ സാധാരണ പറയാറുള്ളത്. എന്നാല്‍ സൂക്ഷ്മമായി നോക്കുകയാണെങ്കില്‍ മധ്യവര്‍ഗത്തിലെ താഴ്ന്നവര്‍ക്കിടയിലും ഇവരുണ്ടാകാം. അവരെല്ലാം ചെറിയ ബിസിനസുകള്‍ നടത്തുന്ന വൈറ്റ് കോളര്‍ പ്രഫഷണലുകളാണ്. വ്യവസ്ഥകളില്‍ നിന്നും പുറന്തള്ളപ്പെട്ടവര്‍. രാഷ്ട്രീയവ്യവസ്ഥയുടെ രണ്ടറ്റത്തുമുള്ള വാദഗതികള്‍ നിങ്ങള്‍ക്ക് മനസിലാക്കാവുന്നതേയുള്ളു. ഇവരണ്ടും വരുന്നത് ഒരേ കേന്ദ്രത്തില്‍ നിന്നാണെങ്കിലും ഇരുദിശയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.
ട്രംപിനെപ്പോലുള്ള നേതാക്കള്‍ സ്വദേശികളെ സന്തോഷിപ്പിക്കാനാണ് ആവശ്യപ്പെടുന്നത്. “അവര്‍” നമ്മുടെ രാജ്യം നമ്മളില്‍ നിന്നും കൊണ്ടുപോകുകയാണെന്നാണ് പറയപ്പെടുന്നത്.” ചോംസ്‌കി വിശദീകരിക്കുന്നു. ഇവിടെ അവര്‍ എന്നു പറയുന്നത് ന്യൂനപക്ഷങ്ങളെയും കുടിയേറ്റക്കാരെയുമൊക്കെയാണ്. “ഇത് വെള്ളക്കാരായ ആംഗ്ലോ സാക്‌സണുകളുടെ രാജ്യമായിരുന്നു. എന്നാല്‍ അത് മാറി.” ഈ വികാരമാണ് യു.എസ് ജനതയെ ഭീതിപ്പെടുന്നത്. ലോകത്തെ ഏറ്റവും പേടിത്തൊണ്ടന്‍മാരുടെ രാജ്യം.
“വളരെക്കാലം ഇത് ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായിരുന്നു. പക്ഷെ ജനങ്ങളില്‍ ഭയം വന്‍തോതില്‍ വ്യാപിക്കുകയാണ്. ഇസിസിനോട് ടര്‍ക്കിക്കുള്ളതിനേക്കാള്‍ ഭയമാണ് യു.എസിന്.” ഈ അരക്ഷിതത്വ ബോധമാണ് തോക്കു സംസ്‌കാരത്തിന്റെ പിന്നില്‍.
അടുത്ത പേജില്‍ തുടരുന്നു
നിയോ ലിബറല്‍ കാലഘട്ടത്തില്‍ യൂറോപ്പില്‍ സംഭവിച്ച ഒരു കാര്യം എല്ലാ പാര്‍ട്ടികളും വലതുപക്ഷത്തേക്ക് നീങ്ങിയെന്നതാണെന്ന് യു.എസിലും ആഗോളതലത്തിലുമുള്ള രാഷ്ട്രീയമാറ്റത്തെ സൂചിപ്പിച്ചുകൊണ്ട് ചോംസ്‌കി പറയുന്നു. “ഇന്നത്തെ ഡെമോക്രാറ്റുകള്‍ ക്ലിന്റണ്‍ സ്‌റ്റൈലിലുള്ള ഡെമോക്രാറ്റുകളാണ്. മോഡറേറ്റ് റിപ്പബ്ലിക്കന്‍സ് എന്ന് പൊതുവെ വിളിക്കുന്നതിനും അല്പം അപ്പുറമാണ് ഇവര്‍.
ട്രംപിനെപ്പോലുള്ള സ്ഥാനാര്‍ത്ഥികളില്‍ നിന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടീ സ്ഥാപനങ്ങള്‍ക്ക്, പ്രത്യേകിച്ച് പാര്‍ട്ടി നടത്തുന്ന ബാങ്കേഴ്‌സിനും കോര്‍പ്പറേറ്റ് എക്‌സിക്യുട്ടീവുകള്‍ക്കുപോലും പുറത്തുപോകാനാവുന്നില്ല. നേരത്തെ മൈക്ക് ഹക്കബീയുടെയോ റിക് സന്റോറത്തിന്റെയോ കാര്യത്തില്‍ പാര്‍ട്ടി സ്ഥാപനങ്ങള്‍ പരസ്യങ്ങള്‍ പോലുള്ള മാര്‍ഗം ഉപയോഗിച്ച് അവരെ തകര്‍ത്തിരുന്നു. “അവര്‍ക്ക് ഇതു ചെയ്യാനാവാത്ത ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. അവര്‍ അത്ഭപ്പെട്ടു, അസ്വസ്ഥരായി, റിപ്പബ്ലിക്കന്‍ സ്ഥാപനങ്ങള്‍ സമനില തെറ്റിയ നിലയിലാണ്.”
ആന്റി കോര്‍പ്പറേറ്റ് വിരുദ്ധമാകണമെന്ന് അദ്ദേഹം കരുതുന്ന വാഷിങ്ടണ്‍ വിരുദ്ധ മാനസികാവസ്ഥയോടുള്ള വിദ്വേഷം കാരണമാണ് ഇതെന്ന് ചോംസ്‌കി പറയുന്നു. ഇത് വളരെയധികം വ്യാപിക്കുകയുമാണ്. ” നിങ്ങള്‍ക്കതു കാണം. ഉദാഹരണത്തിന് പൊതുസേവന യൂണിയനുകളായി അവശേഷിക്കുന്നതുകൂടി സുപ്രീം കോടതി ഇപ്പോള്‍ അട്ടിമറിക്കും.”
ആളുകള്‍ ചോദിക്കുകയാണ്, “എനിക്ക് ജോലിപോലും കിട്ടാതെ വലയുമ്പോള്‍ ഈ ഫയര്‍മാന് പെന്‍ഷന്‍ കൊടുക്കുന്നത് എന്തിനാണെന്ന്.” ആളുകള്‍ ചോദിക്കുമ്പോള്‍ ആ വികാരങ്ങള്‍ക്ക് രാജ്യത്ത് സാധാരണമാകും.
“അദ്ദേഹത്തിന് പെന്‍ഷന്‍ ലഭിക്കാനുള്ള കാരണം അദ്ദേഹം കുറഞ്ഞ കൂലി അംഗീകരിച്ചു ജോലി ചെയ്തിരുന്നു എന്നതാണ്. അതാണ് അദ്ദേഹത്തിനു പെന്‍ഷന്‍ ലഭിച്ചത്. അതിന് ചിന്തയും സംഘടിതശക്തിയുമാണ് വേണ്ടത്. ഫോക്‌സ് ന്യൂസും ഐഫോണും മാത്രമുള്ള ഒറ്റപ്പെട്ട ജനതയുള്ള സമൂഹത്തില്‍ ജനങ്ങള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാവില്ല. ഇവിടെ ഇത് ഇങ്ങനെ സംഭവിക്കുന്നു, യൂറോപ്പില്‍ ഇത് മറ്റൊരു രീതിയില്‍ സംഭവിക്കുന്നു.പക്ഷെ ഈ പ്രതിഭാസം വളരെയേറെ യാഥാര്‍ത്ഥ്യമാണെന്ന് ഞാന്‍ കരുതുന്നു.”

സാന്റേഴ്‌സ് പുതിയ ഡീലര്‍
ജനങ്ങളില്‍ അടിസ്ഥാനപരമായി പുരോഗമന പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ഭൂരിപക്ഷത്തിനുവേണ്ടി നിലകൊള്ളുന്ന ഒരാളായാണ് ബെര്‍ണി സാണ്ടേഴ്‌സണെ അദ്ദേഹം പരിഗണിക്കുന്നത്. “അദ്ദേഹം സോഷ്യലിസ്റ്റ് എന്ന വാക്കുപയോഗിക്കുമ്പോഴും അതിനര്‍ത്ഥം പുതിയ ഡീലര്‍ എന്നുമാത്രമാണ്.”
ന്യൂ ഡീല്‍ ഡെമോക്രാറ്റ് ആയാണ് ചോംസ്‌കി സാന്റേഴ്‌സിനെ കാണുന്നത് എന്നര്‍ത്ഥം. ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടില്‍ ഇടതുപക്ഷത്താണ് ഈ ന്യൂ ഡീല്‍ ഡെമോക്രാറ്റ് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നത്തെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഈസനോവര്‍ റാഡിക്കല്‍ ലെഫിറ്റിസ്റ്റായിതോന്നും. ന്യൂഡീല്‍ മാനദണ്ഡങ്ങളെ ചോദ്യം ചെയ്യുന്നവര്‍ ഈ രാഷ്ട്രീയ വ്യവസ്ഥയില്‍ നിന്നും പുറത്താണെന്നാണ് ഈസന്‍ഹവര്‍ പറഞ്ഞത്. “ഇതുവരെ പ്രായോഗികതലത്തില്‍ എല്ലാവരും അവരെ ചോദ്യം ചെയ്തപ്പോള്‍ സാണ്ടഴ്‌സണ്‍ അവയെ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്.
ചില പ്രധാന സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനാല്‍ സാന്റേഴ്‌സിന്റെ പ്രചാരണം വിലയേറിയതാണെന്ന് നേരത്തെ ചോംസ്‌കി പറഞ്ഞിരുന്നു. എന്നാല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാലും അദ്ദേഹത്തിന് അധികമൊമന്േനും ചെയ്യാനാവില്ല. കോണ്‍ഗ്രസ്സിന്റെ പിന്തുണയില്ലാതെ സാന്റേഴ്‌സ് ഒറ്റപ്പെടും എന്നതാണ് ഇതിനു കാരണം.
നിയോ ലിബറല്‍ കാലഘട്ടത്തില്‍ യൂറോപ്പില്‍ സംഭവിച്ച ഒരു കാര്യം എല്ലാ പാര്‍ട്ടികളും വലതുപക്ഷത്തേക്ക് നീങ്ങിയെന്നതാണെന്ന് യു.എസിലും ആഗോളതലത്തിലുമുള്ള രാഷ്ട്രീയമാറ്റത്തെ സൂചിപ്പിച്ചുകൊണ്ട് ചോംസ്‌കി പറയുന്നു. “ഇന്നത്തെ ഡെമോക്രാറ്റുകള്‍ ക്ലിന്റണ്‍ സ്‌റ്റൈലിലുള്ള ഡെമോക്രാറ്റുകളാണ്. മോഡറേറ്റ് റിപ്പബ്ലിക്കന്‍സ് എന്ന് പൊതുവെ വിളിക്കുന്നതിനും അല്പം അപ്പുറമാണ് ഇവര്‍. റിപ്പബ്ലിക്കന്‍സ് സ്‌പെക്ട്രത്തില്‍ നിന്നും പുറത്തേക്ക് പോയി. ധനികര്‍ക്കും കോര്‍പ്പറേറ്റ് മേഖലയ്ക്കും വേണ്ടിയുള്ള സേവനകളില്‍ മുഴുകിയിരിക്കുകയാണ് അവര്‍. ഇപ്പോള്‍ ഈ രാഷ്ട്രീയ വ്യവസ്ഥയെ നിലനിര്‍ത്താനായി അവര്‍ ഇന്നലെ വരെ ഇവിടെ ഉണ്ടായിരുന്നതും എന്നാല്‍ സംഘടിപ്പിക്കപ്പെടാതിരിക്കുകയും ചെയ്തിരുന്ന ജനവിഭാഗങ്ങളെ – ഉദാഹരണമായി ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍സ് – സംഘടിപ്പിക്കാനാണവര്‍ ശ്രമിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു
“വാസ്തവത്തില്‍ ഡെമോക്രാറ്റിക്കുകള്‍ വരെ ഇതിനെ ഒബാമാകെയര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു എനന്താണ് ശ്രദ്ധേയം. എന്തുകൊണ്ടാണ് ഇത് ഒബാമ കെയര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത്? ജോണ്‍സണിന്റെ കാലത്താണ് മെഡികെയര്‍ അവതരിപ്പിക്കപ്പെട്ടത്. എന്നിട്ടുമെന്തേ ഇത് ജോണ്‍സണ്‍കെയര്‍ എന്ന് വിളിക്കപ്പെടുന്നത്. ഇത് പ്രത്യക്ഷമായ വംശീയതയാണ്. “
ഒബാമ, വംശവെറിക്കാരുടെ ഇര
സ്വയം കണ്‍സര്‍വേറ്റീവുകള്‍ എന്നു വിളിക്കുന്നവരും പറയുന്നത് അവര്‍ക്ക് വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപിക്കണമെന്നാണ്. എന്നാല്‍ ക്ഷേമകാര്യങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നില്ല. വിദേശ സഹായമാണ് താല്‍പര്യമുള്ള മറ്റൊരു കാര്യം.
“വിദേശരാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തെക്കുറിച്ച് ചോദിക്കുമ്പള്‍ ആളുകള്‍ പറയും അത് വളരെയധികമാണ്, അനര്‍ഹരായവര്‍ക്ക് നമ്മള്‍ ഒരുപാട് നല്‍കുകയാണെന്ന്. എത്രയാണ് വിദേശ സാമ്പത്തിക സഹായമെന്ന് ചോദിക്കുമ്പോള്‍ അവര്‍ യഥാര്‍ത്ഥ കണക്കിനേക്കാള്‍ ഉയര്‍ന്ന കണക്കുകള്‍ പറയും. എത്രയാവണമെന്നാണ് കരുതുന്നതെന്ന് ചോദിക്കുമ്പോഴും യഥാര്‍ത്ഥ കണക്കുകളേക്കാള്‍ ഉയര്‍ന്നതാവും അവര്‍ മുന്നോട്ടുവെക്കുക. വളരെക്കാലമായി ഇത്തരം കാര്യങ്ങള്‍ ഇങ്ങനെ തന്നെയാണ്.”
യു.എസ് ആരോഗ്യസംരക്ഷണ വ്യവസ്ഥയെ “അന്താരാഷ്ട്ര കൊള്ള” എന്നാണ് ചോംസ്‌കി വിശേഷിപ്പിച്ചത്. നിയോ ലിബറല്‍ പീഡനത്തിന്റെ ഫലം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഇംഗ്ലണ്ടിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആരോഗ്യവ്യവസ്ഥയായിരുന്നു ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് കെയര്‍ സര്‍വ്വീസ്. അവര്‍ അതിനെ ഇപ്പോള്‍ നശിപ്പിച്ചുകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും മോശമായ ഒന്നായ അമേരിക്കന്‍ സിസ്റ്റത്തിനു സമാനമായി മാറ്റുകയാണ്.
അമേരിക്കന്‍ ആരോഗ്യവ്യവസ്ഥയുടെ ആളോഹരി ചിലവ് മറ്റുരാജ്യങ്ങളുടേതിന്റെ ഇരട്ടിയാണ്. അതിന് അദ്ദേഹം പറയുന്ന കാരണം അത് കഴിവുകുറഞ്ഞതും, സ്വകാര്യവത്കൃതവുമായതാണെന്നാണ്. വലിയൊരു ഉദ്യോഗസ്ഥവൃന്ദമുണ്ട് ഇവിടെ. കമ്പനികള്‍ക്കെല്ലാം ലാഭത്തിലാണ് താല്‍പര്യം. ആരോഗ്യത്തിലല്ല. “വര്‍ഷങ്ങളായി ആളുകള്‍ക്ക് നാഷണല്‍ ഹെല്‍ത്ത് കെയറിനോടായിരുന്നു താല്‍പര്യം. ഒബാമ അദ്ദേഹത്തിന്റെ പദ്ധതിയുമായി വന്നപ്പോള്‍ മൂന്ന് രണ്ട് ജനതയും അതിന് അനുകൂലമായിരുന്നു. പൊതുജനസമ്മതിയുണഅടായിട്ടും നാഷണല്‍ ഹെല്‍ത്ത് കെയര്‍ പരിഗണിക്കപ്പെടുകപോലും ചെയ്തില്ല.”
ദുഷിച്ച ഈ വ്യവസ്ഥിതിക്ക് അല്‍പമെങ്കിലും പുരോഗതി കൊണ്ടുവരുമായിരുന്ന ഒബാമയുടെ പ്രൊപ്പോസലിനെ തങ്ങളുടെ ആരോഗ്യസ്ഥിതിക്ക് അപകടമുണ്ടാക്കാനുള്ള അപകടമായികാണുകയും അതിനെ എതിര്‍ക്കുകയുമാണ് ഭൂരിപക്ഷം ജനങ്ങളും ചെയ്തത്.

“വാസ്തവത്തില്‍ ഡെമോക്രാറ്റിക്കുകള്‍ വരെ ഇതിനെ ഒബാമാകെയര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു എനന്താണ് ശ്രദ്ധേയം. എന്തുകൊണ്ടാണ് ഇത് ഒബാമ കെയര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത്? ജോണ്‍സണിന്റെ കാലത്താണ് മെഡികെയര്‍ അവതരിപ്പിക്കപ്പെട്ടത്. എന്നിട്ടുമെന്തേ ഇത് ജോണ്‍സണ്‍കെയര്‍ എന്ന് വിളിക്കപ്പെടുന്നത്. ഇത് പ്രത്യക്ഷമായ വംശീയതയാണ്. ”
ഇത് ഒബാമയുടെ കാലത്ത് കൂടുതല്‍ ദൃശ്യമായിരിക്കുന്നുവെന്നേയുള്ളു. നിങ്ങള്‍ പോലും വിശ്വസിക്കില്ല ഇവിടെ ഒബാമയ്‌ക്കെതിരായ വെറുപ്പ് അതിശക്തമായ വംശീയബോധത്തിന്റെ ഫലമായിരുന്നുവെന്ന്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഒരു വലിയ വിഭാഗം വിശ്വസിക്കുന്നത് ഒബാമ വേറെ ഏതെങ്കിലും രാജ്യത്ത് – ഉദാഹരണമായി കെനിയയിലെ ഒരു മുസ്‌ലീം ആയൊക്കെ – ജനിക്കേണ്ടിയിരുന്ന ആളാണ് എന്നാണ്.
“അടുത്തകാലത്ത് നടന്ന പോള്‍ കാണിക്കുന്നത് റിപ്പബ്ലിക്കന്‍മാരില്‍ നാലിലൊന്ന് വിഭാഗവും അദ്ദേഹത്തെ അന്ത്യക്രിസ്തുവായാവണ് കാണുന്നത് എന്നാണ്. അന്ത്യക്രിസ്തുവുമായും ജീസസ് ക്രിസ്തുവുമായും ബന്ധപ്പെട്ട കെട്ടുകഥകളുമായി കൂട്ടിയിണക്കപ്പെട്ട മതമൗലികവാദ കഥകളുമായാണ് ഇതിനെ ബന്ധിപ്പിക്കുന്നത്.”
കടപ്പാട് : ദി വയര്‍