| Saturday, 7th July 2018, 6:20 pm

ഇന്ന് ചോക്ലേറ്റ് ദിനം; മനം മയക്കുന്ന രുചിയ്ക്കൊപ്പം ആരോഗ്യവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവര്‍ തുറക്കുമ്പോള്‍ കൊതിയൂറുന്ന മണം… വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന മാര്‍ദ്ദവം… അലിഞ്ഞിറങ്ങുമ്പോള്‍ ഉള്ളം നിറയ്ക്കുന്ന രുചി… എല്ലാം മറന്ന് കണ്ണടച്ചു ആസ്വദിക്കുന്ന ഒരു നിമിഷം… ഓരോ ചോക്ലേറ്റും ഒരു അനുഭവമാണ്.

ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമാണ്. പ്രായവ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരു പോലെ ആസ്വദിക്കുന്ന ഈ മധുരത്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്. മിഠായിയായോ ഡെസേര്‍ട്ടോ ഷെയ്ക്കോ സ്മൂത്തിയോ അങ്ങിനെ ഏത് രൂപത്തിലും ചോക്ലേറ്റിനു മാറ്റ് പത്തു തന്നെ.


Also Read ബീറ്റ്‌റൂട്ട് ജ്യൂസ് സ്ഥിരമാക്കിയാലുള്ള നാല് ഗുണങ്ങള്‍

മെക്സിക്കോയിലും തെക്കന്‍ അമേരിക്കയിലും മാത്രം ലഭ്യമായിരുന്ന ചോക്ലേറ്റ് 1500കളിലാണ് യൂറോപ്പിലെത്തുന്നത്. പിന്നീട് ചക്രവര്‍ത്തിമാര്‍ക്കും പര്യവേക്ഷകര്‍ക്കുമൊപ്പം ലോകം മുഴുവന്‍ കറങ്ങിയ ഈ മധുരം എല്ലായിടത്തും ഒരുപോലെ സ്വീകാര്യമായിരുന്നു. ഓരോ നാട്ടിലെയും രുചികള്‍ക്കൊപ്പം ഇടകലര്‍ന്നും കയ്പു കലര്‍ന്ന ആ രുചി കൈമോശം പോകാതെയും ചോക്ലേറ്റ് പ്രിയപ്പെട്ട മധുരമായി തുടര്‍ന്നു.

രുചി മാത്രമല്ലായിരുന്നു ചോക്ലേറ്റിനു കടന്നുചെല്ലുന്നിടത്തെല്ലാം പ്രിയം നേടികൊടുക്കാന്‍ സഹായിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യപ്രദമായ ഭക്ഷണങ്ങളിലൊന്നാണ് ചോക്ലേറ്റ്.

ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഏറെ സഹായകരമാണ് ചോക്ലേറ്റ്. പഞ്ചസാരയോ മറ്റു പദാര്‍ത്ഥങ്ങളോ ചേര്‍ക്കാത്ത ഡാര്‍ക്ക് ചോക്ലേറ്റ് ഹൃദയഭിത്തികള്‍ക്ക് ഏറെ നല്ലതാണ്. മിതമായ രീതിയില്‍ ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്ക്കാനും സഹായിക്കും.


Also Read ഈന്തപ്പഴം ഭക്ഷണത്തില്‍ സ്ഥിരമാക്കിയാല്‍ ഈ നാല് ഗുണങ്ങളുണ്ട്

ആന്റി ബയോട്ടിക്കളുടെയും ഠ ഹെല്‍പ്പര്‍ സെല്ലുകളുടെയും പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച് ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ചോക്ലേറ്റിനു കഴിയും.കൊക്കോയില്‍ അടങ്ങിയിട്ടുള്ള തീയോബ്രൊമൈന്‍ എന്ന പദാര്‍ത്ഥം തൊണ്ടവേദനയ്ക്കും ചുമയ്ക്കും ഫലപ്രദമാണ്.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ചോക്ലേറ്റ് നല്ലതാണ്. ചിന്താശേഷിയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കാനും ഇവ മികച്ച മാര്‍ഗമാണ്. അമിതഭാരം കുറയ്ക്കാനും ഇത് നല്ലതാണ്. ആവശ്യമായ അളവില്‍ കലോറി അടങ്ങിയിരിക്കുന്നതാണ് പൊണ്ണത്തടി കുറയ്ക്കാന്‍ ചോക്ലേറ്റ് ഉപയോഗിക്കാന്‍ കാരണം.

നല്ല രീതിയില്‍ ദഹനം നടക്കാനും ചോക്ലറ്റ് കഴിക്കുന്നത് സഹായിക്കും. മിതമായ അളവില്‍ ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുന്നതിനുള്ള രുചികരമായ മാര്‍ഗമാണ്.

We use cookies to give you the best possible experience. Learn more