|

ആ മോഹന്‍ലാല്‍ ചിത്രങ്ങള്‍ പോലെ വളരെ റോ ആയിട്ടുള്ള സിനിമയാണ് വീര ധീര സൂരന്‍: ചിയാന്‍ വിക്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള തമിഴ് നടനാണ് വിക്രം. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത വിക്രം മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു. സേതു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിക്രം ഇന്ന് തമിഴിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ്. വ്യത്യസ്തമായ വേഷപ്പകര്‍ച്ചകളിലൂടെ ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ വിക്രമിന് സാധിക്കുന്നുണ്ട്.

വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വീര ധീര സൂരന്‍ നാളെ (മാര്‍ച്ച് 27)ആണ് തീയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോള്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ തന്റെ പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ചിയാന്‍.

വീര ധീര സൂരന്‍ എന്ന ചിത്രം വളരെ റോ ആയിട്ട് ചെയിതിട്ടുള്ള ഒരു സിനിമയാണെന്നും ഈ സിനിമക്ക് മലയാള ചിത്രങ്ങളുടെ ഒരു ഫീല്‍ ഉണ്ടാകുമെന്നും വിക്രം പറയുന്നു. സിനിമയുടെ സംവിധായകന്‍ ചില സീനില്‍ ഒരു ടേക്കില്‍ ഒന്നും ഹാപ്പിയാകില്ലയെന്നും വിക്രം പറയുന്നു. മോഹന്‍ലാല്‍ ചിത്രങ്ങളായ കിരീടം സ്ഫടികമൊക്കെ പോലെയുള്ള വളരെ റോ ആയിട്ടുള്ള സിനിമയാണ് വീര ധീര സൂരന്‍ വിക്രം പറയുന്നു.

‘ഒരു ടേക്കില്‍ ഒന്നും അദ്ദേഹം ഹാപ്പിയാകില്ല. വളരെ മൈന്യൂട്ടായി, സട്ടില്‍ ആയിട്ട് ചെയ്യണം. ഈ സിനിമക്ക് മലയാള സിനിമയുടെ ഒരു ഫീല്‍ ഉണ്ടാകും. വളരെ സോഫ്റ്റായി വളരെ സട്ടില്‍ ആയിട്ടാണ് എല്ലാം. വളരെ എക്സൈറ്റിങ്ങായിരുന്നു ഈ സിനിമ ചെയ്യാന്‍. നിങ്ങള്‍ പോസ്റ്ററില്‍ കാണുന്ന പോലെ നല്ല അടി എനിക്ക് കിട്ടിയിട്ടുണ്ട്. ഇറ്റ്സ് വെരി റോ.

കിരീടം അല്ലെങ്കില്‍ സ്ഫടികം ഒക്കെ പോലെ വളരെ റോ ആയിട്ടുള്ള സിനിമയാണ് ഇത്. സിനിമ വളരെ എന്‍ജോയ് ചെയ്തിട്ടാണ് ചെയ്തത്. റോ ആയിട്ടുള്ള ഒരു കോമേഴ്ഷ്യല്‍ സിനിമയാണ്. ഇതില്‍ വളരെ റോ ആയിട്ടുള്ള മാസ് മൂവ്മെന്റസാണ് ഉള്ളത്,’ ചിയാന്‍ വിക്രം പറയുന്നു.

Content Highlight: Chiyan vikram about his new film veera dheera sooran

Video Stories