|

കാത്തിരിപ്പിന് വിരാമം വിക്രമിനെയും മകനെയും ഉടന്‍ സ്‌ക്രീനില്‍ ഒന്നിച്ച് കാണാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിക്രമും മകന്‍ ധ്രുവും ഒന്നിച്ചഭിനയിക്കുന്ന ‘ചിയാന്‍ 60’ന്റെ ഷൂട്ടിങ്ങ് 2020 ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വിക്രത്തിന്റെ അറുപതാമത്തെ ചിത്രത്തിന് ഔദ്യോഗികമായി ഇതുവരെ പേരിട്ടിട്ടില്ല. നിലവില്‍ ചിയാന്‍ 60 എന്ന പേരിലാണ് ചിത്രത്തിന്റേ പോസ്റ്ററുകള്‍ പുറത്ത് വന്നത്.

അജയ് ഗണമുത്തുവിനോടൊപ്പമുള്ള വിക്രം ചിത്രം കോബ്രയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായാലുടന്‍ വിക്രം മകന്‍ ധ്രുവിനൊപ്പമുള്ള ചിത്രം ചിയാന്‍ 60 ന്റെ തിരക്കുകളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആദ്യമായാണ് വിക്രമും മകനും ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ് വിക്രം ആരാധകര്‍ വെക്കുന്നത്. ആക്ഷന്‍ ഡ്രാമ ചിത്രമാണ് ചിയാന്‍ 60.

ചിത്രത്തിന് വേണ്ടി പുറത്തിറക്കിയ പ്രത്യേക പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കും.

സംവിധായകന്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലും വിക്രം വേഷമിടുന്നുണ്ട്. അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വര്‍മ്മയിലാണ് ധ്രുവ് വിക്രം ആദ്യമായി അഭിനയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chiyaan 60′: Vikram and Dhruv starrer will go on floors in February 2021