തമിഴകത്തിന്റെ സൂപ്പര്‍താരം വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത് ഒരുക്കിയ ബിഗ് ബജറ്റ് തമിഴ് ചിത്രമാണ് തങ്കലാന്‍. ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും വിദേശത്തും വമ്പന്‍ ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടിയത്.
തമിഴകത്തിന്റെ സൂപ്പര്‍താരം വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത് ഒരുക്കിയ ബിഗ് ബജറ്റ് തമിഴ് ചിത്രമാണ് തങ്കലാന്‍. ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും വിദേശത്തും വമ്പന്‍ ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടിയത്.
കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കുന്ന ശ്രീ ഗോകുലം മൂവീസാണ് തങ്കലാന്‍ വമ്പന്‍ റിലീസായി എത്തിച്ചത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ആഗോള ഗ്രോസായി 26 കോടിയാണ് തങ്കലാന്‍ നേടിയത്. ഇപ്പോള്‍ സിനിമ 100 കോടി ക്ലബില്‍ കയറിയിരിക്കുകയാണ്.
ചിയാന്‍ വിക്രം, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍, ഡാനിയല്‍ കാല്‍ടാഗിറോണ്‍, പശുപതി തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച്ച വെച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ ജി.വി. പ്രകാശ് കുമാര്‍ സംഗീതമൊരുക്കിയ തങ്കലാന്‍ സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയാണ് നിര്‍മിച്ചത്.
കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സിന്റെ പശ്ചാത്തലത്തില്‍, 18-19 നൂറ്റാണ്ടുകളില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. പ്രകൃതിയാല്‍ സൃഷ്ടിച്ച അളവില്ലാത്ത സ്വര്‍ണസമ്പത്ത് സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ഒരു ജനതയും കാലങ്ങളായി അതിലേക്ക് അധിനിവേശം നടത്താന്‍ ശ്രമിക്കുന്ന പല അധികാരികളുടെയും കഥയാണ് തങ്കലാന്‍ പറഞ്ഞത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണഖനിയായ കോലാര്‍ ഖനിയുടെ കഥയാണ് തങ്കലാനിലൂടെ പാ. രഞ്ജിത് പറഞ്ഞിരിക്കുന്നത്. ബി.സി അഞ്ചാം നൂറ്റാണ്ട് മുതല്‍ എ.ഡി 1850 വരെയുള്ള കഥ തങ്കലാനില്‍ പ്രതിപാദിക്കുന്നുണ്ട്. രാപ്പകല്‍ പാടത്ത് പണിയെടുത്തിട്ടും അടിമകളെപ്പോലെ കഴിയേണ്ടി വരുന്ന ജനത പിന്നീട് ബ്രിട്ടീഷുകാരുടെ വാഗ്ദാനം കേട്ട് സ്വര്‍ണഖനിയിലേക്ക് പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം.
സെപ്റ്റംബര്‍ ആറിന് തങ്കലാന്‍ ഉത്തരേന്ത്യയിലും റിലീസ് ചെയ്യും. ഛായാഗ്രഹണം – കിഷോര്‍ കുമാര്‍, ചിത്രസംയോജനം – സെല്‍വ ആര്‍.കെ., കലാസംവിധാനം – എസ്.എസ്. മൂര്‍ത്തി, സംഘട്ടനം – സ്റ്റന്നര്‍ സാം, ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ – ഡ്രീം ബിഗ് ഫിലിംസ്. പി.ആര്‍.ഒ.- ശബരി.
Content Highlight: Chiyaan Vikram’s Thangalaan Hits 100 Crore Club