[] കൊച്ചി: മണല്‍ മാഫിയക്കെതിരെ സമരം നടത്തിയതിന് ജസീറക്ക് പ്രഖ്യാപിച്ച പാരിതോഷികം പിന്‍വലിക്കുന്നതായി പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.
തുക സാമൂഹിക ക്ഷേമവകുപ്പിന്റെ രോഗികളായ കുട്ടികളെ ചികിത്സിക്കുന്ന താലോലം പദ്ധതിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ജസീറ പണം വാങ്ങാന്‍ വിസമ്മതിച്ചതിനാലാണ് പാരിതോഷികം പിന്‍വലിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതെത്തുടര്‍ന്ന് ജസീറ ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു.
എല്‍.ഡി.എഫ് സമരത്തിനെതിരെ പ്രതിഷേധിച്ച സന്ധ്യക്കൊപ്പം ജസീറക്കും പണം നല്‍കാന്‍ തീരുമാനിച്ചെങ്കിലും ജസീറ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് ജസീറയുടെ മക്കളുടെ പേരില്‍ നിക്ഷേപിക്കാം എന്ന് ചിറ്റിലപ്പള്ളി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ആ വാദത്തെയും എതിര്‍ത്ത് സമരം നടത്തുന്നത് താനാണെന്നും പ്രഖ്യാപിച്ച തുക തനിക്ക് തരണമെന്ന വാദവുമായി ജസീറ ചിറ്റിലപ്പള്ളിയുടെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
പ്രഖ്യാപിച്ച തുക തനിക്ക് നല്‍കുകയോ അല്ലെങ്കില്‍ പാരിതോഷികം പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
ഇതിനിടെ ചിറ്റിലപ്പള്ളി തന്റെ വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയാണെന്നും മക്കളുടെ മേല്‍ അവകാശം കാണിക്കുകയാണെന്നും തനിക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണെന്നും ആരോപിച്ച് ജസീറ ഇന്നലെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.