Advertisement
Kerala
സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം: ചിറ്റിലപ്പള്ളിയുടെ ഹരജി സുപ്രീംകോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Mar 04, 02:51 am
Tuesday, 4th March 2014, 8:21 am

 

[share]

[] ന്യൂദല്‍ഹി:   ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി സുപ്രീംകോടതി തള്ളി.

തിരഞ്ഞെടുപ്പ് അടുത്തസാഹചര്യത്തില്‍ ഇത്തരം ഒരു ഹരജി കേള്‍ക്കുന്നതില്‍ പ്രസക്തിയില്ലെന്ന് കാണിച്ചാണ് കോടതി ഹരജി തള്ളിയത്.

സര്‍ക്കാരിന്റെ ഇത്തരം പരസ്യങ്ങള്‍ക്കായി കോടികളാണ് പൊതുഖജനാവില്‍ നിന്ന് ചിലവഴിക്കുന്നത്. സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഎാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കളുടെയും ചിത്രങ്ങള്‍ നിയന്ത്രിക്കണമന്നാവശ്യപ്പെട്ടാണ് ചിറ്റിലപ്പള്ളി ഹരജി  സമര്‍പ്പിച്ചത്.

എന്തുകൊണ്ട് അവസാന നിമിഷത്തില്‍ ഹരജിയുമായി സമീപിച്ചുവെന്ന് ആരാഞ്ഞ ചീഫ് ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ച് പൊതുതിരഞ്ഞെടുപ്പിന് ശേഷം കോടതിയെ സമീപിക്കാനും ചിറ്റിലപ്പള്ളിയോട് ആവശ്യപ്പെട്ടു.