സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനായി നടപടി സ്വീകരിക്കും: ചിദംബരം
Big Buy
സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനായി നടപടി സ്വീകരിക്കും: ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th September 2012, 9:56 am

ന്യൂദല്‍ഹി: ഒക്ടോബര്‍ അവസാനത്തോടെ സാമ്പത്തിക രംഗത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിനായി കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരം.[]

കൂടുതല്‍ ധനാനുപാതം കുറയ്ക്കാനുള്ള ആര്‍.ബി.ഐയുടെ നടപടി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍ക്കാനും ഇന്ധന സബ്‌സിഡി കുറയ്ക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനങ്ങളും പ്രതീക്ഷിച്ചിരുന്നതാണ്.

മള്‍ട്ടി ബ്രാന്‍ഡ് ഉത്പ്പന്നങ്ങളുടെ വ്യാപാരത്തില്‍ വിദേശനിക്ഷേപം അനുവദിച്ച നടപടി കൂടുതല്‍ മൂലധനം ഇന്ത്യയിലെത്തിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പണപ്പെരുപ്പം ഉയരത്തില്‍ തന്നെ തുടരുന്നതാണ് സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

സെപ്റ്റംബര്‍ 22 മുതലായിരിക്കും പുതുക്കിയ സി.ആര്‍.ആര്‍ നിരക്ക് നിലവില്‍ വരിക. സി.ആര്‍.ആര്‍ നിരക്ക് കുറച്ചച്ചത് ബാങ്കുകള്‍ ക്രമേണ പലിശ നിരക്കുകള്‍ കുറയ്ക്കാനും സഹായകരമാകുമെന്നും ചിദംബരം അഭിപ്രായപ്പെട്ടു.