| Wednesday, 4th December 2024, 10:33 am

ചിരഞ്ജീവിയുടെ വയലൻസ് കാണാനൊരുങ്ങിക്കോ; നാനി അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് എസ്. എൽ.വി സിനിമാസിൻ്റെ ബാനറിൽ സുധാകർ ചെറുകുറിയാണ്.

യുനാനിമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ തെലുങ്ക് താരം നാനി ആണ് ചിത്രം അവതരിപ്പിക്കുന്നത്. നാനി നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ദസറ ഒരുക്കികൊണ്ട് അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ശ്രീകാന്ത് ഒഡേല. ചിരഞ്ജീവിയുടെ കടുത്ത ആരാധകനായ ശ്രീകാന്ത് ഒഡേല ഒരുക്കാൻ പോകുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്.

ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ തീവ്രത അറിയിക്കുന്ന ഔദ്യോഗിക പോസ്റ്ററാണ് അണിയറ പ്രവർത്തകർ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ശക്തമായ സ്വഭാവവും പ്രമേയവും സൂചിപ്പിക്കുന്ന ചുവന്ന തീമിലുള്ള പോസ്റ്റർ ചിത്രത്തിൽ വയലൻസിനുള്ള പ്രാധാന്യവും സൂചിപ്പിക്കുന്നുണ്ട്.

അതിനൊപ്പം പോസ്റ്ററിൽ കാണപ്പെടുന്ന “അക്രമത്തിൽ അയാൾ തന്റെ സമാധാനം കണ്ടെത്തുന്നു” എന്ന വാക്കുകൾ, ചിരഞ്ജീവി അവതരിപ്പിക്കുന്ന കഥാപാത്രത്തെ സൂചിപ്പിക്കുന്നു.

ആവേശകരമായ ഒരു മെഗാ മാസ് സിനിമാനുഭവമാണ് ഈ കൂട്ടുകെട്ടിൽ നിന്നുണ്ടാവുകയെന്ന് ഉറപ്പാണ്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായിരിക്കും ഇത്.

നാനി നായകനാകുന്ന ‘ദി പാരഡൈസ്’ എന്ന തന്റെ രണ്ടാമത്തെ ചിത്രം പൂർത്തിയാക്കിയതിന് ശേഷം, ശ്രീകാന്ത് ഒഡേല ഈ ചിരഞ്ജീവി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. രചന- സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമാണം- സുധാകർ ചെറുകുറി ബാനർ- എസ്. എൽ.വി സിനിമാസ്, അവതരണം- യുനാനിമസ് പ്രൊഡക്ഷൻസ്, നാനി, പി.ആർ.ഒ- ശബരി

Content Highlight: Chirenjeevi’s New Movie Distributed By Nani

We use cookies to give you the best possible experience. Learn more