Entertainment
കൽക്കിയിൽ അവസാനിക്കുന്നില്ല, വിശ്വംഭരയായി ഞെട്ടിക്കാൻ ചിരഞ്ജീവി വരുന്നു, ടീസർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 12, 07:05 am
Saturday, 12th October 2024, 12:35 pm

തെലുങ്ക് മെഗാതാരം ചിരഞ്ജീവി നായകനായ ബിഗ് ബഡ്ജറ്റ് ചിത്രമായ വിശ്വംഭരയുടെ ടീസർ പുറത്ത്. ദസറ ആഘോഷങ്ങൾ പ്രമാണിച്ചാണ് ടീസർ റിലീസ്.

സൂപ്പർ ഹിറ്റ് സംവിധായകൻ വസിഷ്ഠ രചിച്ച് സംവിധാനം ചെയ്ത ഈ മാസ് ഫാന്റസി അഡ്വഞ്ചർ ചിത്രം നിർമിക്കുന്നത് യു.വി ക്രിയേഷൻസാണ്. വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപതി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് വിക്രം റെഡ്ഡി.

കാഴ്ചക്കാരെ പ്രപഞ്ചത്തിനപ്പുറമുള്ള മെഗാ മാസിലേക്ക് കൊണ്ടു പോകുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഒരു നിഗൂഢ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിൽ ദുഷ്ട ശക്തിയോട് ഏറ്റുമുട്ടുന്ന ചിരഞ്ജീവിയെ ആണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു സൂപ്പർഹീറോയെപ്പോലെ പറക്കുന്ന കുതിരപ്പുറത്താണ് ചിരഞ്ജീവിയുടെ എൻട്രി അവതരിപ്പിച്ചിരിക്കുന്നത്.

ബിംബിസാര എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിച്ച വസിഷ്ഠ ഒരുക്കുന്ന വിശ്വംഭര, മികച്ച വി.എഫ്.എക്സ്, വമ്പൻ ആക്ഷൻ രംഗങ്ങൾ എന്നിവകൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ചിരഞ്ജീവിക്കൊപ്പം തൃഷ കൃഷ്ണൻ, അഷിക രംഗനാഥ്, കുനാൽ കപൂർ, സുർഭി, ഇഷ ചൗള എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- ഛോട്ടാ.കെ.നായിഡു, സംഗീതം- എം.എം.കീരവാണി, എഡിറ്റിങ് – കോട്ടഗിരി വെങ്കടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, പ്രൊഡക്ഷൻ ഡിസൈനർ- എ. എസ്. പ്രകാശ്, സ്റ്റൈലിസ്റ്റ്- സുസ്മിത കൊനിഡെല, മാർക്കറ്റിങ് – ഫസ്റ്റ് ഷോ, പി.ആർ.ഒ – ശബരി.

Content Highlight: Chiranjeevi’s Vishwabara Movie Teaser