മെഗാസ്റ്റാർ ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്
Film News
മെഗാസ്റ്റാർ ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th January 2024, 11:01 pm

മെഗാസ്റ്റാർ ചിരഞ്ജീവിയെ കേന്ദ്ര കഥാപാത്രമാക്കി, പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്റെ ബാനറിൽ, ‘ബിംബിസാര’ ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവഹിക്കുന്ന ഫാന്റസി അഡ്വഞ്ചർ ബി​ഗ് ബജറ്റ് ചിത്രം ‘മെഗാ156’ന്റെ ടൈറ്റിൽ പുറത്തുവിട്ടു.

‘വിശ്വംഭര’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ടൈറ്റിൽ ​ഗ്ലിംപ്സ് എന്ന പേരിൽ എത്തിയ അനൗൺസ്മെന്റ് വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം 2025 സംക്രാന്തിക്ക് തിയറ്ററുകളിലെത്തും.

ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ ശ്രദ്ധയാകർഷിച്ചിരുന്നു. അതിന് ശേഷം പുറത്തുവിട്ട മറ്റ് രണ്ട് പോസ്റ്ററുകളും ആകാംക്ഷ ഇരട്ടിപ്പിക്കുന്ന വിധത്തിലായിരുന്നു. ഇപ്പോഴിതാ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയും അതിശയിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പ്രാരംഭ ഘട്ടത്തിലാണ്.

ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഗീതം: എം. എം. കീരവാണി, ഗാനരചന: ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ്, സ്ക്രിപ്റ്റ് അസോസിയേറ്റ്സ്: ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങൾ: സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ: എ. എസ്. പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈൻ പ്രൊഡ്യൂസർ: റാമിറെഡ്ഡി ശ്രീധർ റെഡ്ഡി, പി.ആർ.ഒ: ശബരി.

Content Highlight: Chiranjeevi’s new film’s title out