Entertainment
കൽക്കിക്ക് പിന്നാലെ വിശ്വംഭര വരുന്നു; ചിരഞ്ജീവിയുടെ ആക്ഷൻ ഫാന്റസി ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 22, 07:47 am
Thursday, 22nd August 2024, 1:17 pm

തെലുങ്ക് മെഗാതാരം ചിരഞ്ജീവി നായകനായ ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രമായ വിശ്വംഭരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

സൂപ്പർ ഹിറ്റ് സംവിധായകൻ വസിഷ്ഠ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത് ചിരഞ്ജീവിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ്. സോഷ്യോ- ഫാന്റസി എന്റെർടൈനറായി ഒരുക്കുന്ന ഈ മാസ്സ് ചിത്രം നിർമിക്കുന്നത് യു.വി ക്രിയേഷൻസാണ്.

ബിംബിസാര എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിച്ച വസിഷ്ഠ ഒരുക്കുന്ന വിശ്വംഭര, മികച്ച വി.എഫ്.എക്സ്, വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ചിരഞ്ജീവിക്കൊപ്പം തൃഷ കൃഷ്ണൻ, അഷിക രംഗനാഥ്, കുനാൽ കപൂർ, സുർഭി, ഇഷ ചൗള എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്. 2025 ജനുവരി 10 ന് ഈ ചിത്രം ആഗോള റിലീസായെത്തും.

വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ഫാന്റസി ആക്ഷൻ അഡ്വഞ്ചർ ചിത്രത്തിന്റെ ഛായാഗ്രഹണം – ഛോട്ടാ.കെ. നായിഡു, സംഗീതം – എം. എം. കീരവാണി, എഡിറ്റിങ് – കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ – എ. എസ്. പ്രകാശ്, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പി.ആർ.ഒ – ശബരി.

 

Content Highlight: Chiranjeevi’s New Fantasy Action Movie Viswambara First Look