കണ്ടിരിക്കേണ്ട കിനാവുകള്‍
D-Review
കണ്ടിരിക്കേണ്ട കിനാവുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th May 2015, 4:24 pm

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമ പാരമ്പര്യ-ന്യൂ ജനറേഷന്‍ തുടങ്ങിയ എല്ലാത്തരം സിനിമക്കാരെയും കണക്കിനു കളിയാക്കിക്കൊണ്ടുള്ള ഒരു ഉത്തരാധുനിക സിനിമ തന്നെയാണു. ഈ സിനിമയുടെ ആവശ്യമെന്തായിരുന്നു എന്ന ചോദ്യത്തിനൊന്നും പ്രസക്തിയേയില്ല.


laly o postive

ഡൂള്‍ തീയേറ്റര്‍ റേറ്റിങ് : ☆☆

ചിത്രം: ചിറകൊടിഞ്ഞ കിനാവുകള്‍

സംവിധാനം: സന്തോഷ് വിശ്വനാഥന്‍

കഥ: പ്രവീണ്‍ ചെറുതറ

നിര്‍മാണം: ലിസ്റ്റിന്‍ സ്റ്റീഫന്‍

സംഗീതം: ദീപക് ദേവ്

ഗാനങ്ങള്‍: ഹരി നാരായണന്‍

അഭിനേതാക്കള്‍: റീമ കല്ലിങ്കല്‍,

കുഞ്ചാക്കോ ബോബന്‍, ശ്രീനിവാസന്‍,

മുരളി ഗോപി, ജോയ് മാത്യു.


ഒരു മുഖ്യ ധാരാ സിനിമ തുടങ്ങുമ്പോള്‍ തന്നെ അതിന്റെ വെറുപ്പിക്കലും ആരംഭിക്കും. ജീവിച്ചിരുന്ന കാലത്ത് ഒന്നു സ്‌നേഹത്തോടെ നോക്കുക പോലും ചെയ്തിട്ടില്ലെങ്കിലും മരിച്ചു പോയ അച്ഛനോ അപ്പാപ്പനോ ചിറ്റപ്പനോ അമ്മൂമ്മക്കോ അതുമല്ലെങ്കില്‍ ഏതെങ്കിലും പ്രാദേശിക പുണ്യവാളന്മാര്‍ക്കോ ഒക്കെ സമര്‍പ്പിച്ച് കൊണ്ടാവും അതു ആരംഭിക്കുക..

അതെ… “ചിറകൊടിഞ്ഞ കിനാവുകള്‍” എന്ന സിനിമ തുടങ്ങുന്നതു തന്നെ നിര്‍മ്മാതാവിന്റെ ഇത്തരം അസംബന്ധങ്ങളെ കളിയാക്കിക്കൊണ്ടാണു.  തങ്ങളുടെ ഇഷ്ടനടനെന്നോ സംവിധായകനെന്നോ ഉള്ള പരിഗണന കൊണ്ട് മാത്രം സന്തോഷിക്കാന്‍ എന്തെങ്കിലുമുണ്ടാവുമെന്ന പ്രത്യാശയില്‍  പണം കൊടുത്ത്  കയറി സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക്  മാത്രമാണു തങ്ങളുടെ ചിത്രം സമര്‍പ്പിക്കുന്നതെന്ന്  അവര്‍ ഉറപ്പിച്ചു പറയുന്നു….

സത്യത്തില്‍ ഇറങ്ങുന്kunjako-and-reemaന 90 ശതമാനത്തോളം സിനിമകളും പൊട്ടിപ്പാളീസായിട്ടും പിന്നെയും ഇവരെയൊക്കെ വിശ്വസിച്ച് തീയേറ്ററുകളിലെത്തുന്ന പ്രേക്ഷകര്‍ക്ക് സമര്‍പ്പണം മാത്രമല്ല ഓരോ നമസ്‌ക്കാരവും നല്‍കി സ്വീകരിക്കേണ്ടതാണു… എന്നാല്‍ സിനിമക്കുള്ളിലെ സിനിമയാകട്ടെ ചെമ്മീന്‍  വ്യവസായം നടത്തി മുതലാളിയായ അപ്പാപ്പനു സിനിമ സമര്‍പ്പിക്കുന്നുണ്ട്.

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമ പാരമ്പര്യ-ന്യൂ ജനറേഷന്‍ തുടങ്ങിയ എല്ലാത്തരം സിനിമക്കാരെയും കണക്കിനു കളിയാക്കിക്കൊണ്ടുള്ള ഒരു ഉത്തരാധുനിക സിനിമ തന്നെയാണു. ഈ സിനിമയുടെ ആവശ്യമെന്തായിരുന്നു എന്ന ചോദ്യത്തിനൊന്നും പ്രസക്തിയേയില്ല.

ഇതു സിനിമയെന്ന മാധ്യമത്തെ അവരുണ്ടാക്കിയെടുത്ത അനേകം ക്ലീഷേകളില്‍ നിന്നും രക്ഷിക്കാനുള്ളതായിരുന്നു. യാതൊരു വിധ യാഥാര്‍ഥ്യ ബോധവുമില്ലാതെ പ്രേക്ഷകര്‍ നേരിട്ട് ചോദ്യം ചോദിക്കുകയില്ലെന്ന ധൈര്യത്തില്‍ പടച്ചു വിടുന്ന അനേകം ഈച്ചക്കോപ്പികളെ ചോദ്യം ചെയ്യുന്ന ഒന്ന്.

അടുത്ത പേജില്‍ തുടരുന്നു


സിനിമാക്കാരും പ്രേക്ഷകരും മലയാള സിനിമയുടെ തുടക്കം മുതല്‍ ഉണ്ടാക്കി വച്ചൊരു ധാരണയാണു വെളുത്ത് സുമുഖനായ നായകനും കറുത്ത തൊലിയോട് കൂടിയ വില്ലനും. അതെപ്പോഴും അങ്ങിനെ തന്നെയായിരുന്നു… എം.ടിക്ക് പോലും അത്തരം നിര്‍ബ്ബന്ധങ്ങളില്‍ നിന്ന് പുറത്ത് കടക്കാനായില്ല.


CHIRAKODINJA-KINAVUKAL

ഏതെങ്കിലും ഒരു സിനിമ വിജയിച്ചൂവെന്നാല്‍ പിന്നെ അതിന്റെ ലാഭക്കണക്കില്‍ കണ്ണുവച്ച് അതേമൂശയില്‍ സിനിമ നിര്‍മ്മിക്കുന്ന അനുകരണകലക്കാരാണു നമ്മുടെ സിനിമക്കാരേറേയും. അവര്‍ക്ക് കുറച്ച് സ്ഥിരം മൂശകള്‍.. ഇല്ലവും നാലുകെട്ടും കുളവും എല്ലാമായി അവര്‍ നമ്മുടെ കാഴ്ചകളെ തീരുമാനിക്കുന്നു. എന്നിട്ടും അവര്‍ പറയുന്നു ജനങ്ങള്‍ക്കാവശ്യമുള്ളതാണു തങ്ങള്‍ നല്‍കുന്നതെന്ന്.

ഗതകാലത്ത് വഴിലുപേക്ഷിച്ച ഫ്യൂഡലിസത്തെയും അടിമപ്പണിയെയുമൊക്കെ അവര്‍ തങ്ങളുടെ സിനിമയിലേക്ക് തിരിച്ചു കൊണ്ട് വരും..  പഴമയെ ചുമ്മാ പുകഴ്ത്തിക്കൊണ്ടേയിരിക്കും . പണ്ടത്തെ സംവിധായകര്‍, പഴയ സിനിമാപ്പാട്ടുകള്‍.. പഴയ കേരള സംസ്‌ക്കാരം… എന്നാലവര്‍ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് നന്ദി പറയും.

നമ്മുടെ മനസ്സില്‍ സിനിമയുടെ ആദ്യത്തെ സീനില്‍ തന്നെ ഒരു തിരക്കഥ ഉണ്ടായിവരുന്നു. അവിടെ വിറകുവെട്ടുകാരന്‍ മണിമാളികയില്‍ ജന്മിയായി വിലസുന്നു. കണ്ണു കാണുകയും ചെവികേള്‍ക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുമെങ്കിലും “പൊട്ടനെന്ന്” വിളിപ്പേരുള്ള ഒരു ദാസനും..

ഭര്‍ത്താവിന്റെ ആജ്ഞാനുവര്‍ത്തിയായി എന്നാല്‍ മനസ്സു നിറയെ ഭര്‍ത്താവിനോടുള്ള പകയുമായി സെറ്റുമുണ്ട് ധരിച്ച് ഒരു ഭാര്യയുണ്ടാകും. അവര്‍ രണ്ടു പ്രാവശ്യമെങ്കിലും കരണക്കുറ്റിക്ക് അടി വാങ്ങിക്കും… പിന്നെ സുന്ദരിയായൊരു നായികയും അവള്‍ക്കൊരു കൂട്ടുകാരിയും പ്രണയവും..  വായില്‍ക്കൊള്ളാത്ത അസുഖവും ഡോക്ടര്‍മാരും നായകനും നായകനു സ്ഥിരമായുള്ള മണ്ടനായ കൂട്ടുകാരനും. ഉച്ചരിച്ചാല്‍ നാക്കുളുക്കുന്ന  മുസ്ലീം ക്രിസ്ത്യന്‍ പേരുള്ള പോലീസ് കമ്മീഷണര്‍മാര്‍. അങ്ങനെയങ്ങനെ…


സിനിമയിലെ അടുത്ത പരിഹാസം വിദേശ സിനിമകളെ അപ്പാടെയും സ്വദേശ സിനിമകളിലെ സീനുകള്‍ മുതല്‍ സംഭാഷണങ്ങള്‍ വരെയും കോപ്പി ചെയ്ത് ഹിറ്റുകള്‍ സൃഷ്ടിക്കുന്നവരെയുമാണു.  സ്വന്തമായി യാതൊരു സര്‍ഗ്ഗാത്മകതയില്ലെങ്കിലും ഒരു കടപ്പാടു പോലും സിനിമയിലോ സംസാരത്തിലോ നല്‍കാതെ ഞെളിഞ്ഞു നില്‍ക്കുന്നവരെക്കുറിച്ച്.


Reema Kallingal

നമുക്കതിശയം തോന്നും… ഇങ്ങനെയൊരു ജീവിതം ഇപ്പോള്‍ കേരളത്തില്‍ എവിടെയെങ്കിലുമുണ്ടോ..? എപ്പോഴെങ്കിലുമുണ്ടായിട്ടുണ്ടോ..? മലയാളിയുടെ സമകാലിക ജീവിതത്തെ ഈ സിനിമകള്‍ എവിടെയെങ്കിലും പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നൊക്കെ.. എന്നാല്‍ സിനിമയുടെ സൃഷ്ടാക്കള്‍ക്ക് ഇതൊന്നും വിഷയമേയല്ല. അവര്‍ തങ്ങളുടെ ചേരുവകളില്‍ ഒന്നു പോലും കുറക്കുകയോ കൂട്ടുകയോ ഇല്ല.

സിനിമയിലെ അടുത്ത പരിഹാസം വിദേശ സിനിമകളെ അപ്പാടെയും സ്വദേശ സിനിമകളിലെ സീനുകള്‍ മുതല്‍ സംഭാഷണങ്ങള്‍ വരെയും കോപ്പി ചെയ്ത് ഹിറ്റുകള്‍ സൃഷ്ടിക്കുന്നവരെയുമാണു.  സ്വന്തമായി യാതൊരു സര്‍ഗ്ഗാത്മകതയില്ലെങ്കിലും ഒരു കടപ്പാടു പോലും സിനിമയിലോ സംസാരത്തിലോ നല്‍കാതെ ഞെളിഞ്ഞു നില്‍ക്കുന്നവരെക്കുറിച്ച്.

സിനിമാക്കാരും പ്രേക്ഷകരും മലയാള സിനിമയുടെ തുടക്കം മുതല്‍ ഉണ്ടാക്കി വച്ചൊരു ധാരണയാണു വെളുത്ത് സുമുഖനായ നായകനും കറുത്ത തൊലിയോട് കൂടിയ വില്ലനും. അതെപ്പോഴും അങ്ങിനെ തന്നെയായിരുന്നു… എം.ടിക്ക് പോലും അത്തരം നിര്‍ബ്ബന്ധങ്ങളില്‍ നിന്ന് പുറത്ത് കടക്കാനായില്ല.

വടക്കന്‍ പാട്ടുകളില്‍ തീരെ സൗന്ദര്യമില്ലാത്തൊരാളായി ചിത്രീകരിച്ചിരിക്കുന്ന ചന്തു പോലും  “ഒരു വടക്കന്‍ വീരഗാഥ” സിനിമയില്‍ നായകനാകുമ്പോള്‍ വില്ലനോടൊപ്പമോ അതിനേക്കാളുമോ സുന്ദരനായിത്തീരുന്നതെങ്ങനെയെന്ന് അതിശയിച്ചിട്ടുണ്ട്. പ്രമാണങ്ങളെയും മിത്തുകളെയും ഐതിഹ്യങ്ങളേയുമൊക്കെ അപനിര്‍മ്മിക്കാം. എന്നാലതിലെ ആളുകളെ അപ്പാടെ മാറ്റിക്കളയാന്‍ മലയാള തിരക്കഥയിലെ കുലപതിയായ എം.ടിക്കും വിഷമം തോന്നിയില്ല.

ഈ സിനിമയിലും വില്ലന്‍ ഇംഗ്ലണ്ടിലെ സുഖശീതള കാലാവസ്ഥയില്‍ ജീവിച്ച് വളര്‍ന്നിട്ടും ഒരു ശകലം പോലും വെളുത്തില്ല. അഞ്ചും ഏഴും ദിവസം കൊണ്ട് വെളുപ്പിക്കുന്ന ക്രീമുകളുടെ കാലത്ത് ഫോട്ടോഷോപ്പിനു പോലും വെളുപ്പിക്കാനാവില്ല വില്ലനെ.  അതെ അത്രക്കും ശക്തമാണു സിനിമയുടെ സൗന്ദര്യ സങ്കല്പം.

അടുത്ത പേജില്‍ തുടരുന്നു


ഒരു കഥ ഉണ്ടായി വരുന്നത്  കഥാകാരന്റെ മനസ്സില്‍ നിന്നാണു. അവിടെ കയ്യില്‍ പേനയുമായി  എങ്ങനെ വേണമെങ്കിലും മാറ്റിമറിക്കാന്‍ ഉള്ള സ്വാതന്ത്ര്യവുമായി എഴുതാനിരിക്കുമ്പോള്‍ സമൂഹത്തിന്റെ നന്മക്കും മുന്നേറ്റത്തിനും വേണ്ടി എഴുതാന്‍ കഴിയണമെങ്കില്‍ നട്ടെല്ല് മാത്രം പോര ഏറ്റവും പുരോഗമനപരമായ തലച്ചോറും ചിന്തയും കൂടി വേണം.


SREENIVASAN-CHIRAKODINJA-KI
സന്ധ്യ മയങ്ങിയാല്‍ സ്ത്രീ പുറത്തിറങ്ങരുതെന്ന പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്നതില്‍ പൊതുജനങ്ങളേക്കാള്‍ ഉത്സൂകരായ കേരളാപോലീസിനെ കളിയാക്കാന്‍ അര്‍ധരാത്രി വീട്ടില്‍ നിന്നൊളിച്ചോടുന്ന നായികയെ കാണിക്കുമ്പോള്‍ സ്‌ക്രീനില്‍ തെളിഞ്ഞു നില്‍ക്കുന്ന സദാചാരപോലീസ് സ്റ്റേഷന്റെ ബോര്‍ഡുണ്ട്.. ചെമ്മീന്‍ വില്പനക്കാരനായി സിനിമയില്‍ അഭിനയിച്ച ശേഷം ചെമ്മീന്‍ കെട്ടിന്റെ ബ്രാന്റ് അംബാസഡറാകണമെന്ന്! ആഗ്രഹം പറയുന്നൊരാള്‍ മഞ്ജു  വാര്യുടെ “ഹൗ ഓള്‍ഡ് ആര്‍ യു” വിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്..

എന്നാല്‍ ഈ സിനിമ തന്റെ ചരിത്രപരവും സാമൂഹ്യപരവുമായ കടമ നിര്‍വ്വഹിക്കുന്നത് കഥാപാത്രം കഥാകൃത്തിനെ തേടി വരുന്നിടത്താണു. ഇതു പക്ഷേ ഏതൊക്കെയോ കഥകളിലൊക്കെ വായിച്ചിട്ടുണ്ടെങ്കിലും  സിനിമയിലൊരു പുതുമയാണെന്ന് തോന്നുന്നു. തന്റെ വിധി യാതൊരു തത്വദീക്ഷയോ യാഥാര്‍ഥ്യബോധമോ ഇല്ലാതെ എഴുതി വെക്കുന്ന കഥാകാരനോട് കഥാപാത്രം പറയുന്നു… “സത്യമെഴുതാന്‍ നട്ടെല്ല് വേണം” എന്ന്


സിനിമയുണ്ടാകേണ്ടത് അതുണ്ടാക്കപ്പെടുന്ന സാംസ്‌ക്കാരികാന്തരീക്ഷത്തോട് കുറച്ചെങ്കിലും നീതിപുലര്‍ത്തിയാണു. ആ അന്തരീക്ഷത്തെ തങ്ങളുടെ സിനിമയില്‍ സ്വാംശീകരിച്ച് അതിന്റെ കുറവുകള്‍ തീര്‍ക്കാനുതകും വിധം ചിന്തിപ്പിക്കലാണു സിനിമയുടെ ഏറ്റവും വലിയ ധര്‍മ്മം.


KUNJAKO-BOBAN-1

ഒരു കഥ ഉണ്ടായി വരുന്നത്  കഥാകാരന്റെ മനസ്സില്‍ നിന്നാണു. അവിടെ കയ്യില്‍ പേനയുമായി  എങ്ങനെ വേണമെങ്കിലും മാറ്റിമറിക്കാന്‍ ഉള്ള സ്വാതന്ത്ര്യവുമായി എഴുതാനിരിക്കുമ്പോള്‍ സമൂഹത്തിന്റെ നന്മക്കും മുന്നേറ്റത്തിനും വേണ്ടി എഴുതാന്‍ കഴിയണമെങ്കില്‍ നട്ടെല്ല് മാത്രം പോര ഏറ്റവും പുരോഗമനപരമായ തലച്ചോറും ചിന്തയും കൂടി വേണം.

ഇനിയെങ്കിലും നമ്മുടെ സിനിമക്കാര്‍ ചിന്തിക്കട്ടെ, സിനിമയെന്നത് കേവലം രസാനുഭവം മാത്രം പ്രദാനം ചെയ്യേണ്ട ഒന്നല്ലെന്ന്. സമൂഹത്തെ ഇത്രമേല്‍ സ്വാധീനിക്കുന്ന മറ്റൊരു മാധ്യമവുമില്ലെന്നിരിക്കെ സിനിമയെ ഇനിയുമിനിയും ഗൗരവപൂര്‍വ്വം വീക്ഷിക്കാന്‍ സിനിമയെടുക്കുന്നവരും ഒപ്പം പ്രേക്ഷകരും തയ്യാറാകേണ്ടിയിരിക്കുന്നു.

സിനിമയുണ്ടാകേണ്ടത് അതുണ്ടാക്കപ്പെടുന്ന സാംസ്‌ക്കാരികാന്തരീക്ഷത്തോട് കുറച്ചെങ്കിലും നീതിപുലര്‍ത്തിയാണു. ആ അന്തരീക്ഷത്തെ തങ്ങളുടെ സിനിമയില്‍ സ്വാംശീകരിച്ച് അതിന്റെ കുറവുകള്‍ തീര്‍ക്കാനുതകും വിധം ചിന്തിപ്പിക്കലാണു സിനിമയുടെ ഏറ്റവും വലിയ ധര്‍മ്മം.  ആ ധര്‍മ്മം തങ്ങളുടെ സിനിമ നിര്‍വ്വഹിക്കുന്നുണ്ടോയെന്ന് ഓരോ സംവിധായകരും ആത്മപരിശോധന നടത്തേണ്ടതുണ്ട്.

തീര്‍ച്ചയായും ഈ സിനിമ പ്രേക്ഷകരെയും ഒപ്പം സിനിമാ പ്രവര്‍ത്തകരെയും ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒന്ന് തന്നെയെന്ന് സന്തോഷ് വിശ്വനാഥനും കൂട്ടുകാര്‍ക്കും അഭിമാനിക്കാം…