തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ എടുത്തതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രചാരണങ്ങളില്‍ മറുപടിയുമായി യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നയാള്‍ എന്ന നിലയിലാണ് വാക്‌സിന്‍ എടുത്തതെന്നാണ് ചിന്ത പറഞ്ഞത്. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു ചിന്തയുടെ പ്രതികരണം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നയാള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റു ഏജന്‍സികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണം എന്നത് കേന്ദ്രത്തിന്റെ നിര്‍ദേശമാണ്. ഇതു പ്രകാരം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്നവരെന്ന നിലയിലാണ് കമ്മീഷന്‍ അംഗങ്ങളും ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് ഞാനും വാക്‌സിന്‍ സ്വീകരിച്ചത്,’ ചിന്ത പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങുന്നവര്‍ക്കുള്ള വാക്‌സിന് കേന്ദ്രം പ്രായ പരിധി നിശ്ചയിച്ചിട്ടില്ല. അതിനാല്‍ മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. തന്നെ വ്യക്തി ഹത്യ നടത്തുന്നതിനായാണ് ഇത്തരത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും, പിന്‍വാതില്‍ വഴിയല്ല, മുന്‍വാതില്‍ വഴിതന്നെയാണ് താന്‍ വാക്‌സിന്‍ എടുത്തതെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസം മുമ്പായിരുന്നു ചിന്ത കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. ഇതിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ചിന്തയ്‌ക്കെതിരെ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു.
45 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നതെന്നും ചിന്തയ്ക്ക് 34 വയസ്സേ ആയിട്ടുള്ളു, ആ സാഹചര്യത്തില്‍ എങ്ങനെ വാക്‌സിന്‍ ലഭിക്കും തുടങ്ങിയ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക