തിരുവനന്തപുരം: ചിന്ത വാരികയുടെ സ്ഥാപക പ്രസാധകനും ദീര്‍ഘകാലം മാനേജറുമായിരുന്ന കെ ചന്ദ്രന്‍ -80 (ചിന്ത ചന്ദ്രേട്ടന്‍) അന്തരിച്ചു. വ്യാഴാഴ്ച പകല്‍ മൂന്നോടെ വട്ടിയൂര്‍ക്കാവ് അറപ്പുര റോഡിലെ വി.എ.ആര്‍.എ സി.സി 135 വീട്ടിലായിരുന്നു അന്ത്യം.
കോഴിക്കോട് പൊറ്റമേല്‍ സ്വദേശിയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച പകല്‍ 12 ന് തൈക്കാട് ശാന്തികവാടത്തില്‍.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചിന്ത വാരികയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആശയസമര പ്രസീദ്ധികരണമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ് ചന്ദ്രന്‍.
കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഭിന്നിക്കുന്നതിന് തൊട്ടു മുമ്പ് എ.കെ.ജി യുടെ നേതൃത്വത്തില്‍ കെ.ചാത്തുണ്ണിമാസ്റ്ററും ചന്ദ്രനും മറ്റും ചേര്‍ന്നാണ് ആശയസമരത്തിനായി ചിന്ത ആരംഭിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
1963 ആഗസ്ത് 15ന് ചിന്തയുടെ ആദ്യ പതിപ്പിറങ്ങുമ്പോള്‍ മാനേജറായിരുന്നു. നീണ്ട 45 വര്‍ഷത്തെ സേവനത്തിനൊടുവില്‍ 2008-ലാണ് വിരമിച്ചത്.
ഭാര്യ താരയ്ക്കും ചിന്തയിലായിരുന്നു ജോലി. മക്കള്‍; കെ മനേഷ്, കെ അലോഷ്യ. മരുമക്കള്‍ കെ സുജി, ബിന്ദു.
WATCH THIS VIDEO: