| Tuesday, 4th June 2024, 11:56 am

പേപ്പര്‍ നോക്കി ഡയലോഗ് വായിച്ചോ, ആരും കാണില്ലെന്ന് മമ്മൂക്ക പറഞ്ഞു: ചിന്നു ചാന്ദ്‌നി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമാശ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ചിന്നു ചാന്ദ്‌നി. ഭീമന്റെ വഴി, കാതല്‍ എന്നീ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കാതല്‍ സിനിമയില്‍ മമ്മൂട്ടിയുമായി അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ ചിന്നു പങ്കുവെച്ചു. മമ്മൂട്ടിയെ കണ്ടപ്പോള്‍ ആദ്യത്തെ അഞ്ച് മിനിറ്റ് മുഴുവന്‍ കൈവിറക്കുകയായിരുന്നുവെന്ന് ചിന്നു പറഞ്ഞു. പിന്നീട് മമ്മൂട്ടി തന്നോട് സംസാരിച്ചപ്പോള്‍ ഓക്കെയായെന്നും ചിന്നു പറഞ്ഞു.

ഒരു സീനില്‍ മമ്മൂട്ടിക്ക് ക്യൂ കൊടുക്കേണ്ട ഡയലോഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ആ സമയത്ത് ക്യാമറ തന്റെ പിന്നിലായതു കൊണ്ട് എന്നോട് പേപ്പര്‍ നോക്കി ഡയലോഗ് പറയാന്‍ മമ്മൂട്ടി പറഞ്ഞിരുന്നുവെന്നും ചിന്നു കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഗോളത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിന്നു ഇക്കാര്യം പറഞ്ഞത്.

‘കാതലില്‍ എന്റെ ഒരുവിധം എല്ലാ സീനുകളും മമ്മൂക്കയുടെ കൂടെയായിരുന്നു. ആദ്യത്തെ ദിവസം സെറ്റിലെത്തിയപ്പോള്‍ തന്നെ എന്റെ കൈയും കാലും വിറക്കുകയായിരുന്നു. മമ്മൂക്ക എന്നോട് കുറച്ചുനേരം സംസാരിച്ചപ്പോള്‍ ഞാന്‍ ഓക്കെയായി. പഴയകാലത്തെ കഥകളാണ് മമ്മൂക്ക എന്നോട് ആ സമയത്ത് പറഞ്ഞത്. ഷൂട്ടിന്റെ ബ്രേക്ക് ടൈമിലായിരുന്നു ഇത്. അപ്പോള്‍ യൂണിറ്റിലെ ആളുകള്‍ വന്ന് മമ്മൂക്കയോട് ഷോട്ട് റെഡിയായെന്ന് പറയുമ്പോള്‍ പുള്ളി പോകും.

അതിലെ ഒരു സീനില്‍ മമ്മൂക്കക്ക് ക്യൂ കൊടുക്കേണ്ട ആവശ്യം മാത്രമേ എനിക്ക് ഉണ്ടായിരുന്നനുള്ളൂ. ആ സമയത്ത് എന്റെ പിന്നിലായിരുന്നു ക്യാമറ വെച്ചത്. ആ സമയത്ത് എന്നോട് മമ്മൂക്ക, ‘ക്യാമറ ഇപ്പോള്‍ പിന്നിലാണ് വേണേല്‍ പേപ്പര്‍ നോക്കി ഡയലോഗ് വായിച്ചോ’ എന്ന് പറഞ്ഞു. അതുപോലെ സിങ്ക് സൗണ്ട് ആയതുകൊണ്ട് സൗണ്ട് മോഡുലേഷന്‍ എങ്ങനെയൊക്കെ വേണമെന്ന് പറഞ്ഞു തന്നിരുന്നു,’ ചിന്നു പറഞ്ഞു.

Content Highlight: Chinnu Chandni shares the experience with Mammootty in Kaathal movie

Latest Stories

We use cookies to give you the best possible experience. Learn more