തമാശ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ചിന്നു ചാന്ദ്‌നി. ഭീമന്റെ വഴി, കാതല്‍ എന്നീ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. വിശേഷം എന്ന ചിത്രത്തിലെ ചിന്നുവിന്റെ പ്രകടനവും വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തമാശ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ചിന്നു ചാന്ദിനി. തമാശ തനിക്ക് ഒരു ഐഡന്റിറ്റിയും ഏറെ അഭിനന്ദനങ്ങളും സമ്മാനിച്ച സിനിമയാണെന്നും സിനിമ ഇറങ്ങിയ ശേഷം തന്നെ ആദ്യമായി വിളിച്ചത് നടന്‍ സൈജു കുറുപ്പായിരുന്നുവെന്നും ചിന്നു ചാന്ദിനി പറയുന്നു.
സൈജു കുറുപ്പ് ഒരുപാട് അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ സന്തോഷമായെന്നും ചിന്നു ചാന്ദിനി പറഞ്ഞു. തമാശക്ക് ശേഷം നിരവധി കഥകള്‍ കേട്ടെന്നും വന്ന പല കഥകളിലും വണ്ണമുള്ള ആളുകളെ കളിയാക്കുന്ന രീതിയിലുള്ള രചനകളായിരുന്നുവെന്നും ചിന്നു ചാന്ദിനി പറഞ്ഞു.
അത്തരം കഥകളോടെല്ലാം നോ പറഞ്ഞെന്നും എന്നാല്‍ വേണ്ടെന്ന് വെച്ച പല സിനിമകളും ബ്ലോക്ക്ബസ്റ്റേഴ്‌സ് ആയിട്ടുണ്ടെന്നും എന്നാല്‍ തന്റെ തീരുമാനത്തില്‍ കുറ്റബോധം തോന്നിയിട്ടില്ലെന്നും ചിന്നു ചാന്ദിനി കൂട്ടിച്ചേര്‍ത്തു. മഹിളാരത്‌നം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിന്നു ചാന്ദിനി.
‘തമാശ എനിക്ക് ഒരു ഐഡന്റിറ്റിയും ഏറെ അഭിനന്ദനങ്ങളും സമ്മാനിച്ച സിനിമയാണ്. സിനിമ ഇറങ്ങിയ ശേഷം ആദ്യ ഫോണ്‍ കോള്‍ നടന്‍ സൈജു കുറുപ്പിന്റേതായിരുന്നു. അദ്ദേഹം ഒരുപാട് അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ സന്തോഷമായി. തമാശക്ക് ശേഷം നിരവധി കഥകള്‍ കേള്‍ക്കാന്‍ ഇടവന്നു.
എന്നാല്‍, ഏറെ വിഷമം തോന്നിയത്, വന്ന പല കഥകളിലും വണ്ണമുള്ള ആളുകളെ കളിയാക്കുന്ന രീതിയിലുള്ള രചനകളായിരുന്നു എന്നതാണ്. വളരെ ധൈര്യത്തോടെ, കഷണ്ടിയേയും വണ്ണത്തിനേയും മറ്റ് പുറംമോടിയേയും വിമര്‍ശിക്കുന്നതിനെ എതിര്‍ത്ത് സംസാരിച്ച തമാശപോലോരു പടം ചെയ്തതിന് ശേഷമാണ് എനിക്ക് മുമ്പില്‍ ഇത്തരം പ്രമേയങ്ങളുമായി സംവിധായകര്‍ നെഞ്ചുവിരിച്ച് വന്നല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം തോന്നി.
അതുകൊണ്ട് തന്നെ അത്തരം ഒരുപാട് കഥകളോട് ഞാന്‍ മുന്നും പിന്നും നോക്കാതെ നോ പറഞ്ഞു. സത്യത്തില്‍, ഞാന്‍ വേണ്ടെന്ന് വെച്ച പല സിനിമകളും ബ്ലോക്ക്ബസ്റ്റേഴ്‌സ് ആയിട്ടുണ്ട്. പക്ഷേ ഞാന്‍ എടുത്ത തീരുമാനത്തില്‍ എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല,’ ചിന്നു ചാന്ദിനി
Content highlight: Chinnu Chandini talks about Thamasha movie