| Sunday, 20th January 2019, 9:08 pm

ചിന്നക്കനാല്‍ ഇരട്ടക്കൊലപാതകം; അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: നടുപ്പാറ എസ്റ്റേറ്റ് കൊലപാതകക്കേസിലെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് എ.എസ്.ഐമാരുള്‍പ്പടെ അഞ്ച് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രത്യേക അന്യേഷണ സംഘത്തിലെ എ.എസ്.ഐമാരായ ഉലഹന്നാന്‍, സജി എം പോള്‍ , സിവില്‍ പൊലീസ് ഓഫീസര്‍ ഓമനക്കുട്ടന്‍, ഡ്രൈവര്‍മാരായ അനീഷ് , രമേഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

രാജാക്കാട് എസ്.ഐ പി.ഡി അനുമോനെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇടുക്കി ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപാലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

ALSO READ: ബംഗാളില്‍ തിരിച്ചുവരാന്‍ സി.പി.ഐ.എം; മമതയ്ക്ക് പിന്നാലെ കൊല്‍ക്കത്തയില്‍ ശക്തിപ്രകടനം നടത്താന്‍ ഇടതുമുന്നണിയുടെ പീപ്പിള്‍സ് ബ്രിഗേഡ് റാലി

പ്രതിയെ മധുരയില്‍വച്ച് പിടികൂടിയപ്പോള്‍ എടുത്ത ഫോട്ടോ പുറത്ത് പോയതില്‍ എസ്.പി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂട്ടായ പരിശ്രമം ചിലരുടെ മാത്രം പ്രവര്‍ത്തനമായി ചിത്രീകരിക്കപ്പെട്ടുവെന്നാണ് എസ്.പിയുടെ വിമര്‍ശനം.

വിവരങ്ങള്‍ പുറത്തായതോടെ എസ്.പി വാര്‍ത്താസമ്മേളനം ഒഴിവാക്കുകയും ചെയ്തിരുന്നു.

ഏലത്തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെന്‍ (കൈതയില്‍) ജേക്കബ് വര്‍ഗീസ്(രാജേഷ് 40), തൊഴിലാളി ചിന്നക്കനാല്‍ പവര്‍ഹൗസ് സ്വദേശി മുത്തയ്യ(55) എന്നിവരെ കൊല്ലപ്പെടുത്തിയ കേസില്‍ വ്യാഴാഴ്ചയാണു പ്രതിയായ ബോബിനെ അന്വേഷണ സംഘം മധുരയിലെ തിയേറ്ററില്‍നിന്നും പിടികൂടിയത്. പ്രതിയെ പിടികൂടിയ ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിക്കൊപ്പം നിന്നു ഫോട്ടോ എടുത്തിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more