ലക്‌നൗ: ചിന്മയാനന്ദ് ലൈംഗികമായി അക്രമിച്ചെന്ന് പരാതി നല്‍കിയ നിയമവിദ്യര്‍ഥിനിയുടെ അച്ഛനെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ചോദ്യം ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് പ്രത്യേക അന്വേഷണവിഭാഗത്തിന്റെ ഓഫീസിലെത്തിയ പെണ്‍കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്തു.
മകളുടെ പശ്ചാത്തലത്തെക്കുറിച്ചറിയാമായിരുന്നിട്ടും എന്തിനാണ് പൊലീസിനോട് തെറ്റായ വിവരങ്ങള്‍ നല്‍കിയതെന്ന് അറിയാനാണ് വിളിപ്പിച്ചതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ അച്ഛന്‍ ചിന്മയാനന്ദിനെതിരെ ലൈംഗികാതിക്രമത്തിനും മകളെ തട്ടിക്കൊണ്ടു പോയെന്നും കാണിച്ച് പരാതി നല്‍കി ആറു ദിവസത്തിനു ശേഷം പെണ്‍കുട്ടിയെ സുഹൃത്തിന്റെ കൂടെ രാജസ്ഥാനില്‍ നിന്ന് ആഗസ്റ്റ് 30ന് കണ്ടുപിടിച്ചിരുന്നു.
പെണ്‍കുട്ടിയെ കാണാതായ ആഗസ്റ്റ് 24 ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ ചിന്മയാനന്ദ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പറഞ്ഞ് വീഡിയോ പങ്കുവെച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സെപ്റ്റംബര്‍ 25 ന് നിയമവിദ്യാര്‍ഥിയെ അറസ്റ്റുചെയ്തിരുന്നു. ബി.ജെ.പി നേതാവിന്റെ വീട്ടില്‍ പല തവണ വന്നതെല്ലാം ക്യാമറയില്‍ പകര്‍ത്തി എന്ന പരാതിയിലാണ് നിയമ വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിയമ വിദ്യാര്‍ഥിനിയെ ഔദ്യോഗിക പദവിയിലിരിക്കെ ലൈംഗികമായി ആക്രമിച്ചു എന്ന് കാണിച്ച് സെപ്റ്റംബര്‍ 20ന് ചിന്മയാനന്ദിനെ അറസ്റ്റുചെയ്തിരുന്നു.