ലക്‌നൗ: നിയമവിദ്യാര്‍ത്ഥിയുടെ ലൈംഗികാരോപണ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ചിന്മയാനന്ദിനെ തള്ളി ബി.ജെ.പി. ചിന്മയാനന്ദ് പാര്‍ട്ടിയില്‍ അംഗമല്ലെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി വക്താവ് ഹരീഷ് ശ്രീവാസ്തവ പറഞ്ഞു.
‘ പാര്‍ട്ടി വക്താവ് എന്ന നിലയിലാണ് ഞാന്‍ സംസാരിക്കുന്നത്. അദ്ദേഹം ബി.ജെ.പി അംഗമല്ല.’ എന്നായിരുന്നു ശ്രീവാസ്തയുടെ പ്രതികരണം.
എന്നാല്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന ചിന്മയാനന്ദ് എപ്പോഴാണ് ബി.ജെ. പി അംഗത്വം പിന്‍വലിച്ചതെന്ന ചോദ്യത്തിന് കൃതൃമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ചിന്മയാനന്ദിന്റെ കോളേജിലെ നിയമവിദ്യാര്‍ഥിനിയായിരുന്നു യുവതിയാണ് പരാതി നല്‍കിയത്. ഒരു വര്‍ഷത്തോളമായി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നായിരുന്നു ചിന്മായാനന്ദിനെതിരെ യുവതി നല്‍കിയ പരാതി.
എന്നാല്‍ യുവതി തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ചിന്മയാനന്ദിന്റെ പരാതിയില്‍ യുവതിയെ അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതിയെ ഇന്നലെ കോടതിയിലേക്ക് പോകുന്നവഴി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ