ബീജിംഗ്: കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണെന്ന് ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍. വൈറസ് ലാബില്‍ നിര്‍മിച്ചതാണെന്നതിന് തന്റെ കയ്യില്‍ തെളിവുണ്ടെന്നും വൈറോളജിസ്റ്റ് പറഞ്ഞു.
ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് ആണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. വുഹാനിലെ സര്‍ക്കാര്‍ നിയന്ത്രിത ലബോറട്ടറിയിലാണ് കൊറോണ വൈറസിനെ നിര്‍മിച്ചെടുത്തതെന്നും ലി മെങ് പറയുന്നു.
കൊവിഡ് ലോകത്ത് പിടിമുറുക്കിയിട്ട് പത്ത് മാസം കഴിഞ്ഞു. അതിനിടയിലാണ് ലി മെങ് സര്‍ക്കാര്‍ രഹസ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നതെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വെള്ളിയാഴ്ച ബ്രിട്ടീഷ് ടോക്ക് ഷോയായ ‘ലൂസ് വിമിന്‍’ എന്ന പരിപാടിയില്‍ ലി മെങ് കൊറോണ വൈറസിന്മേലുള്ള തന്റെ പരീക്ഷണങ്ങളെക്കുറിച്ച് വശദീകരിച്ചിരുന്നു.
തന്റെ സുരക്ഷ കണക്കിലെടുത്തുകൊണ്ടാണ് തനിക്ക് യു.എസിലേക്ക് പോകേണ്ടി വന്നതെന്നും ലി ഷോയില്‍ വ്യക്തമാക്കി.
ഹോങ്കോംഗിലെ പൊതു ജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ അവരുടെ സൂപ്പര്‍വൈസര്‍ ഡിസംബര്‍ 31ന് വുഹാനില്‍ കണ്ടെത്തിയ പുതിയൊരു തരം സാര്‍സ് പോലുള്ള വൈറസിനെക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അതിന് വേണ്ടിയെടുത്ത എല്ലാ പരിശ്രമങ്ങളെയും പിന്നീട് തടഞ്ഞു.
കൊവിഡ് കേസുകള്‍ ഉയര്‍ന്ന് വന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നോട് മിണ്ടാതെ ഇരിക്കാന്‍ നിര്‍ദേശിച്ചു. ഇതിലൂടെ നിങ്ങള്‍ക്ക് തന്നെ ഈ കാര്യങ്ങള്‍ വായിച്ചാല്‍ മനസിലാകുമെന്നം പറ്റുമെന്നും ലി മെങ് പറയുന്നു.
ബയോളജിക്കല്‍ അറിവില്ലാത്തവര്‍ക്കും ഇതുമായി ബന്ധപ്പെട്ട് താന്‍ പറയുന്ന കാര്യങ്ങള്‍ വായിച്ചാല്‍ മനസിലാകുമെന്നും അവര്‍ പറഞ്ഞു.
‘നിങ്ങള്‍ക്ക് തന്നെ കാര്യങ്ങള്‍ ഇത് വായിച്ചാല്‍ മനസിലാകും. ചൈനയിലെ വുഹാനിലാണ് ഈ ഈ വൈറസിനെ നിര്‍മിച്ചെടുത്തതെന്നതിന് എന്റെ കയ്യില്‍ തെളിവുകളുണ്ട്. ബയോളജിക്കലായ അറിവില്ലെങ്കിലും ആര്‍ക്കും വായിച്ചാല്‍ മനസിലാകുന്നതാണ് ഇതിലെ കാര്യങ്ങള്‍,’ലി പറഞ്ഞതായി ഒരു ലേഖനത്തില്‍ പറഞ്ഞു.
തനിക്ക് സത്യം അറിയാവുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ തന്റെ കയ്യിലുള്ള വിവിധ വിവരങ്ങള്‍ നീക്കം ചെയ്തുവെന്നും തന്നെ പറ്റി മോശമായ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചുവെന്നും അവര്‍ ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Chinese Virologist claims that Corona Virus has manufactured in Wuhans lab