World News
ഇന്ത്യയിലെ കൊവിഡ് വകഭേദത്തിന് ചൈനീസ് വാക്‌സിന്‍ ഫലപ്രദമാണെന്ന് ചൈനീസ് രോഗ നിയന്ത്രണ വിദഗ്ദ്ധന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 20, 03:10 pm
Thursday, 20th May 2021, 8:40 pm

ബീജിംഗ്: ഇന്ത്യയിലെ കൊവിഡ് വകഭേദത്തിന് ചൈനീസ് വാക്‌സിന്‍ ഫലപ്രദമാണെന്ന് ചൈനീസ് രോഗ നിയന്ത്രണ വിദഗ്ദ്ധന്‍.

ആദ്യഘട്ട പഠനത്തില്‍ ഇന്ത്യയിലെ കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ഒരു പരിധിവരെ ഫലപ്രദമാണെന്ന് ബോധ്യമായിട്ടുണ്ടെന്നാണ് ഷാഹോ യിമിങ് അവകാശപ്പെട്ടത്.

എന്നാല്‍ ഏത് വാക്‌സിനുകളാണ് ഫലപ്രദമെന്ന് വ്യക്തമാക്കിയിട്ടുമില്ല. ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദദത്തിന്റെ 18 കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും യിമിങ് പറഞ്ഞു.

ഇന്ത്യയില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തെക്കുറിച്ച് ചൈന സൂക്ഷമമായി നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡാറ്റ കണക്കാക്കുന്നുണ്ടെന്നും യിമിങ് പറഞ്ഞു.

അതേസമയം, ഇന്ത്യയിലും ബ്രിട്ടനിലും കണ്ടെത്തിയ എല്ലാ കൊവിഡ് 19 വകഭേദങ്ങള്‍ക്കും എതിരെ കൊവാക്സിന്‍ ഫലപ്രദമാണെന്ന് ഭാരത് ബയോടെക് പറഞ്ഞിരുന്നു.

ഇന്ത്യയിലും ബ്രിട്ടണിലും ആദ്യമായി തിരിച്ചറിഞ്ഞ ബി.1.617, ബി.1.1.7 എന്നിവ ഉള്‍പ്പെടെ കൊറോണ വൈറസിന്റെ എല്ലാ പ്രധാന വകഭേദങ്ങള്‍ക്കും എതിരെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ ഫലപ്രദമാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടത്.

പരീക്ഷിച്ച എല്ലാ പ്രധാന വകഭേദങ്ങളേയും കൊവാക്‌സിന്‍ നിര്‍വീര്യമാക്കുന്നുവെന്ന് ഭാരത് ബയോടെക് പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍ എന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Chinese vaccines effective against Covid variant detected in India: Expert