ചൈനീസ് ഷോര്‍ട് വിഡിയോ മേക്കിംഗ് ആപ് ആയ ടിക് ടോക് ഇന്ത്യന്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ചൈനക്ക് നല്‍കുകയാണെന്ന് ശശി തരൂര്‍ എംപി. ലോക്‌സഭയിലെ ശൂന്യവേളയില്‍ സംസാരിക്കുകയായിരുന്നു എം.പി.
ചൈന സര്‍ക്കാര്‍ സ്ഥാപനമായ ചൈന ടെലകോമിലൂടെ ടിക്‌ടോകില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുകയാണെന്നാണ് ശശി തരൂരിന്റെ ആരോപണം. അമേരിക്കില്‍ കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്തിയത് 5.7 മില്യണ്‍ ഡോളര്‍ ടിക്‌ടോകിന് പിഴ ചുമത്തിയെന്നും ശശി തരൂര്‍ പറഞ്ഞു.
എന്നാല്‍ ശശി തരൂരിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് ടിക്‌ടോക് പ്രതികരിച്ചു. ഈ വാദങ്ങളെല്ലാം തെറ്റാണ്. ഉപഭോക്താവിന്റെ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും ടിക്‌ടോക് വലിയ വിലയാണ് നല്‍കുന്നത്. അതാതിടങ്ങളിലെ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ടിക്‌ടോക് പ്രസ്താവനയില്‍ പറഞ്ഞു.
ചൈനയില്‍ ടിക്‌ടോക് പ്രവര്‍ത്തിക്കുന്നില്ല. അവിടുത്ത സര്‍ക്കാരിന് ടിക് ടോക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ലഭിക്കില്ല. ചൈന ടെലകോമുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലെന്നും ടിക്‌ടോക് പറഞ്ഞു.
ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കയിലെയും സിംഗപ്പൂരിലെയും ഈ മേഖലയില്‍ പ്രഗത്ഭരായ ഡാറ്റ സെന്ററുകളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും കമ്പനി പറഞ്ഞു. ബീജിംഗ് ആസ്ഥാനമായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക്‌ടോകിന് ഏതാണ്ട് 200 മില്യണ്‍ ഉപഭോക്താക്കളുണ്ട്.