ബെയ്ജിങ്: കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ജീന്‍ എഡിറ്റിംഗ് നടത്തിയ ശാസ്ത്രജ്ഞന് തടവുശിക്ഷ. ഗവേഷകന്‍ ഹി ജിയാന്‍കുയിക്കിനാണ് ഷെന്‍ജെന്‍ കോടതി മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചത്. ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
ലോകത്താദ്യമായി കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ജീന്‍ എഡിറ്റിംഗ് നടത്തിയ ശാസ്ത്രജ്ഞനാണ് ജാിയാന്‍കുയിക്ക്. തടവുശിക്ഷക്കൊപ്പം 30 ലക്ഷം യുവാന്‍ (മൂന്ന് കോടിയിലേറെ)പിഴയും വിധിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജിയാന്‍കുയിക്കിനെ കൂടാതെ ഴാങ് റെന്‍ലി, ക്വിന്‍ ജിന്‍ജൗ എന്നിവര്‍ക്കും കോടതി രണ്ടുവര്‍ഷം തടവും പത്തുലക്ഷം യുവാന്‍(ഒരു കോടി രൂപ) പിഴയും വിധിച്ചു.