ബീജിംഗ്: ചൈന യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് ഷീ ജിന്‍പിംഗ് ചൈനീസ് സെന്യത്തിനോട് യുദ്ധത്തിന് തയ്യാറാകാന്‍ ആവശ്യപ്പെട്ടതായാണ് വിവരങ്ങള്‍. രാജ്യത്തോട് തികച്ചും വിശ്വസ്തത പുലര്‍ത്താന്‍ ചൈനീസ് സൈനികരോട് ഷീ ജിന്‍പിംഗ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ആരോടാണ് ചൈന യുദ്ധത്തിന് തയ്യാറാവുന്നത് എന്നതിനെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. സി.എന്‍.എന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, ഷീ ജിങ്പിംഗ് സൈനികരെ സന്ദര്‍ശിച്ചിട്ടുണ്ട്. യുദ്ധത്തിന് വേണ്ടി മാനസികമായി തയ്യാറാകണമെന്നും ജാഗ്രത പുലര്‍ത്തി രാജ്യത്തെ നിലനിര്‍ത്താന്‍ സജ്ജരാവണമെന്നുമാണ് ഷീ ജിന്‍പിംഗ് സൈന്യത്തോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള പിരിമുറുക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ട് ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. അതേസമയം, ചൈനയും അമേരിക്കയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉള്ള സാഹചര്യത്തില്‍ അമേരിക്കയെ ലക്ഷ്യമിട്ടുകൊണ്ടാണോ ചൈനീസ് പ്രസിഡന്റിന്റെ നിര്‍ദ്ദേശം എന്ന വിലയിരുത്തലുകളും ഉണ്ട്.
അതേസമയം, ചൈനയും പാകിസ്താനും ഒരുമിച്ചുചേര്‍ന്നാണ് അതിര്‍ത്തി തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ഒരു ദൗത്യത്തിന് കീഴില്‍ സൃഷ്ടിക്കുന്നതായാണ് തോന്നുന്നതെന്നാണ് രാജ്നാഥ് സിംഗ് പറഞ്ഞത്.
ഇന്ത്യാ- ചൈന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യാ- ചൈനാ അതിര്‍ത്തി സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക