| Wednesday, 9th March 2016, 12:24 pm

ഐഫോണും ബൈക്കും വാങ്ങാന്‍ ദമ്പതിമാര്‍ പെണ്‍കുഞ്ഞിനെ ഓണ്‍ലൈനായി വിറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: ഐഫോണും മോട്ടോര്‍ ബൈക്കും വാങ്ങാന്‍ ദമ്പതിമാര്‍ 18 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റു. ചൈനീസ് ദമ്പതിമാര്‍ 3,530 ഡോളറിനാണ് കുട്ടിയെ കൈമാറിയത്.

തെക്കുകിഴക്കന്‍ ചൈനയിലെ ഫ്യൂജിയാന്‍ പ്രവിശ്യയിലെ എ ഡ്വാന്‍ എന്നയാളാണ് മകളെ ഓണ്‍ലൈനായി വിറ്റത്. ഈ പണം കൊണ്ട് ഐഫോണും മോട്ടോര്‍ബൈക്കും വാങ്ങാനായിരുന്നു എ ഡ്വാന്റെ തീരുമാനം.

കുട്ടിയുടെ അമ്മ ക്‌സിയോ മെ പലയിടങ്ങളിലായി പാര്‍ട്ട് ടൈം ജോലി ചെയ്തു കുടുംബം പുലര്‍ത്തുമ്പോള്‍ പിതാവ് ഇന്റര്‍നെറ്റ് കഫെയിലാണ് സമയം ചിലവഴിച്ചിരുന്നത്.

2013ല്‍ കണ്ടുമുട്ടിയ ഇവര്‍ വിവാഹപ്രായമായിട്ടില്ലെന്നതിനാല്‍ നിയമപ്രകാരം വിവാഹിതരായിട്ടില്ല. അപ്രതീക്ഷിതമായ ഗര്‍ഭധാരണത്തെ തുടര്‍ന്നുണ്ടായ ഈ കുട്ടി ഇവര്‍ക്കൊരു ബാധ്യതയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇഷ്ടപ്പെട്ട ഫോണും ബൈക്കും വാങ്ങാനായി ഡ്വാന്‍ കുട്ടിയെ വില്‍ക്കാന്‍ തീരുമാനിച്ചത്.

കുട്ടിയെ വാങ്ങിയ പെണ്‍കുട്ടി തന്നെയാണ് നിയമപരമായി കുഞ്ഞിനെ നേടുന്നതിനായി പോലീസിനെ സമീപിച്ചത്. കുട്ടിയെ വിറ്റശേഷം കടന്നുകളഞ്ഞ പിതാവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

We use cookies to give you the best possible experience. Learn more