'ശീതയുദ്ധത്തിന്റെ ജീവിക്കുന്ന ഫോസില്‍' ; കൊറോണ വൈറസ് ചൈനയില്‍ നിര്‍മിച്ചതാണെന്ന അമേരിക്കന്‍ വാദത്തെ രൂക്ഷമായി വിമര്‍ശിച്ച് ചൈനീസ് മാധ്യമങ്ങള്‍
COVID-19
'ശീതയുദ്ധത്തിന്റെ ജീവിക്കുന്ന ഫോസില്‍' ; കൊറോണ വൈറസ് ചൈനയില്‍ നിര്‍മിച്ചതാണെന്ന അമേരിക്കന്‍ വാദത്തെ രൂക്ഷമായി വിമര്‍ശിച്ച് ചൈനീസ് മാധ്യമങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th May 2020, 9:09 am

ബീജിംഗ്: ലോകത്താകെ വ്യാപിച്ച നോവല്‍ കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിര്‍മിച്ചതാണെന്ന് ആരോപിച്ച അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോയെയും മുന്‍ വൈറ്റ് ഹൗസ് നയതന്ത്രജ്ഞന്‍ സ്റ്റീവ് ബന്നനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ചൈനീസ് മാധ്യമങ്ങള്‍. ചൈനീസ് മാധ്യമങ്ങളായ സി.സി.ടി.വി, പീപ്പീള്‍സ് ഡെയ്‌ലി എന്നിവയാണ് പ്രതികരണം നടത്തിയത്.

ചൈനീസ് ദേശീയ മാധ്യമമായ സി.സി.ടി.വി. മൈക്ക് പോംപിയോയുടേ അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും അമേരിക്കന്‍ നേതാക്കള്‍ നുണ പ്രചരിപ്പിക്കുകയുമാണെന്നും പ്രതികരിച്ചു.

‘ ദുഷിച്ച പോപിംയോ വിഷം പരത്തുകയും നുണ പ്രചരിപ്പിക്കുകയും ചെയ്യുന്നു,’

‘വൈറസ് വുഹാനില്‍ നിന്നും ചോര്‍ന്നതാണെന്ന വാദം തീര്‍ത്തും തെറ്റാണ്. അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ അവരുടെ ആഭ്യന്തര കൊവിഡ് പ്രതിരോധ ശ്രമങ്ങള്‍ താറുമാറാകുമ്പോള്‍ കുറ്റം മറയ്ക്കാനും വോട്ടിനുമായി ചൈനയുടെ മേല്‍ കുറ്റം ചുമത്തുന്നു,’ സി.സി.ടി.വിയിലെ വാര്‍ത്താ പരിപാടിയില്‍ പറഞ്ഞു.

സി.സി.ടി.വിക്കൊപ്പം ചൈനയിലെ ദിനപത്രമായ പീപ്പിള്‍ ഡെയ്‌ലിയും പോപിംയോയെയും മുന്‍ വൈറ്റ്ഹൗസ് നയതന്ത്രഞ്ജനായ സ്റ്റീവ് ബന്നനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ശീതയുദ്ധത്തിന്റെ ജീവിക്കുന്ന ഫോസില്‍ എന്നാണ് ബെന്നനെ പീപ്പിള്‍ ഡെയ്‌ലി വിശേഷിപ്പിച്ചത്. കഴിഞ്ഞ ആഴ്ച ഒരു ടെലിവിഷന്‍ പരിപാടിയില്‍ ചൈന യു.എസിനെതിരെ ബയോളജിക്കല്‍ ചെര്‍ണോബില്‍ ആക്രമണം ആണ് നടത്തിയതെന്ന് സ്റ്റീവ് ബന്നന്‍ ആരോപിച്ചിരുന്നു.

ഒപ്പം ബന്നനും പോംപിയോയും നുണയരാണെന്നും ഈ പത്രം ആരോപിച്ചു. അതേ സമയം അമേരിക്കന്‍ നേതാക്കളുടെ ആരോപണം ശരിവെക്കുന്ന ഒരു തെളിവും തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തിങ്കളാഴ്ച അറിയിച്ചത്.

നോവല്‍ കൊറോണ വൈറസിനെ ചൈനയിലെ ലാബില്‍ നിര്‍മ്മിച്ചെടുത്തതാണെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞത്. അതിന് പ്രധാന തെളിവുകള്‍ ലഭിച്ചെന്നും പോംപിയോ ഞായറാഴ്ച പറഞ്ഞു.’വുഹാനിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്,’ മൈക്ക് പോംപിയോ എ.ബി.സി ന്യൂസിനോട് പറഞ്ഞു. വിദഗ്ധരെല്ലാം ഇത് മനുഷ്യനിര്‍മിതമാണെന്നു പറയുന്ന സാഹചര്യത്തില്‍ താന്‍ മാറി ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രസിഡന്റ് ട്രംപും ചൈനക്കെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.