| Sunday, 26th November 2017, 9:39 am

ചൈനയില്‍ കുട്ടികള്‍ക്ക് നേരെ ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിംഗ്: ചൈനയില്‍ കുട്ടികള്‍ക്കുനേരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വനിതകളെ പൊലീസ് അറസ്റ്റ് ചെയ്തു. ആറു വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ആര്‍.വൈ.ബി എഡ്യുക്കേഷന്‍ ന്യൂവേള്‍ഡ് കിന്റര്‍ ഗാര്‍ട്ടനിലെ കുട്ടികള്‍ക്ക് നേരെയാണ് അതിക്രമമുണ്ടായത്.


Also Read: അഭിഭാഷകനാകാന്‍ യോഗ്യതയില്ലാത്തയാള്‍ മജിസ്‌ട്രേറ്റായി 21 വര്‍ഷം; ബാര്‍ കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ കുടുങ്ങി മുന്‍ മജിസ്‌ട്രേറ്റ്


കുട്ടികളുടെ ശരീരഭാഗങ്ങളില്‍ സൂചികൊണ്ട് കുത്തിയ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍, പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഭവം പുറത്തായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അജ്ഞാത മരുന്നുകള്‍ നല്‍കി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായി കണ്ടെത്തിയത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കുട്ടികളെ പീഡനത്തിന് ഇരയാക്കിയതിന്റെ പേരില്‍ അധ്യാപികയായ ലിയുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കു കീഴിലുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. അതേസമയം ചൈനീസ് പട്ടാളക്കാരാണ് കുട്ടികളെ പീഡിപ്പിച്ചതെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു.


Dont Miss: ‘ചലച്ചിത്ര ലോകം പത്മാവതിയ്‌ക്കൊപ്പം’; ചിത്രത്തിനു പിന്തുണയുമായി 15 മിനിറ്റ് നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കും


ചൈനയിലെ പ്രധാന മിലിട്ടറി ക്യാമ്പുകളിലൊന്ന് സംഭവം നടന്ന കിന്റര്‍ ഗാര്‍ട്ടനു സമീപമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്തരത്തിന്‍ തെറ്റായ പ്രചരണം നടത്തിയതിന് മുപ്പത്തൊന്നുകാരിയായ യുവതി അറസ്റ്റിലായിരുന്നു. സൈനികരല്ല പീഡനത്തിനു പിന്നിലെന്നും സര്‍ക്കാരും വ്യക്തമാക്കി.

ആര്‍.വൈ.ബി എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ ചൈനയില്‍ 80 ഓളം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കിന്റര്‍ഗാര്‍ട്ടനുകളിലെ പീഡനത്തിന്റെ പേരില്‍ നേരത്തേയും ഈ സ്ഥാപനം നിയമകുരുക്കില്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ മര്‍ദ്ദിക്കുന്നതിന്റെയും ക്രൂരമായി ശിക്ഷിക്കുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ബെയ്ജിംഗിലെ കിന്റര്‍ഗാര്‍ട്ടന്‍ മേധാവിയെ പുറത്താക്കിയത് അടുത്തിടെ വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more