| Monday, 19th March 2018, 7:03 pm

ഇന്ത്യക്കാര്‍ ജാഗ്രതൈ!; ഇന്ത്യക്കാരുടെ വാട്‌സ്ആപ്പ് ചൈനീസ് ഹാക്കര്‍മാന്‍ ഉന്നം വെക്കുന്നതായി ഇന്ത്യന്‍ ആര്‍മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു : ഇന്ത്യയിലെ വാട്ട്സ്ആപ്പ് ഉപഭോക്താക്കളെ ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യം വെക്കുന്നെന്ന് ഇന്ത്യന്‍ ആര്‍മിയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ്(@adgpi) മുന്നറിയിപ്പ് വീഡിയോ പുറത്ത് വിട്ടത്. “ജാഗ്രതയോടെ ഇരിക്കുക, സുരക്ഷിതമായി ഇരിക്കുക” എന്നാണ് വീഡിയോയോടൊപ്പം ട്വിറ്റരില്‍ കുറിച്ചത്. നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സ്വകാര്യ-ഗ്രൂപ്പ് ചാറ്റുകളും പരിശോധിക്കണമെന്നും ട്വീറ്റിലുണ്ട്.

നിങ്ങളുടെ ഫോണിലേക്ക് കടന്നുകയറാനുള്ള പുതിയ മാര്‍ഗ്ഗമായി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ മാറിക്കഴിഞ്ഞു. +89 ല്‍ ആരംഭിക്കുന്ന ചൈനീസ് നമ്പറുകള്‍ നിങ്ങളുടെ ഗ്രൂപ്പുകളിലുണ്ടെങ്കില്‍ നിങ്ങളുടെ ഡാറ്റ ചോരാന്‍ സാധ്യതയുണ്ടെന്ന് വീഡിയോയില്‍ പറയുന്നു. സ്ഥിരമായി ഗ്രൂപ്പുകള്‍ പരിശോധിച്ച് അത്തരത്തില്‍ പരിചയമില്ലാത്ത നമ്പറുകള്‍ ഒന്നും ഗ്രൂപ്പുകളില്‍ ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ ആര്‍മി നിര്‍ദ്ദേശിക്കുന്നു.


Read Also: കളക്ടറുടെ ഉത്തരവില്‍ വിശദമായ അന്വേഷണം നടത്തും, സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുക തന്നെ ചെയ്യും: ഇ. ചന്ദ്രശേഖരന്‍


ഗ്രൂപ്പുകളില്‍ ഉള്ള എല്ലാ നമ്പറുകളും പേര് ഉള്‍പ്പടെ സേവ് ചെയ്യണം. അറിയാത്ത നമ്പറുകള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ മൊബൈല്‍ നമ്പര്‍ മാറുകയാണെങ്കില്‍ ഗ്രൂപ്പ് അഡ്മിനിനെ അറിയിക്കുക. നിങ്ങള്‍ സിം മാറുകയാണെങ്കില്‍ ആ സിം രജിസ്റ്റര്‍ ചെയ്ത വാട്‌സ് അപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുക. തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആര്‍മിയുടെ വീഡിയോ മുന്നോട്ട് വെക്കുന്നു.

We use cookies to give you the best possible experience. Learn more