ബെംഗളൂരു : ഇന്ത്യയിലെ വാട്ട്സ്ആപ്പ് ഉപഭോക്താക്കളെ ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യം വെക്കുന്നെന്ന് ഇന്ത്യന്‍ ആര്‍മിയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ്(@adgpi) മുന്നറിയിപ്പ് വീഡിയോ പുറത്ത് വിട്ടത്. “ജാഗ്രതയോടെ ഇരിക്കുക, സുരക്ഷിതമായി ഇരിക്കുക” എന്നാണ് വീഡിയോയോടൊപ്പം ട്വിറ്റരില്‍ കുറിച്ചത്. നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സ്വകാര്യ-ഗ്രൂപ്പ് ചാറ്റുകളും പരിശോധിക്കണമെന്നും ട്വീറ്റിലുണ്ട്.
सजग रहे,सतर्क रहें,सुरक्षित रहें।#भारतीयसेना सोशल मीडिया उचित एवं नियमबद्ध एकाउंट को प्रोत्साहित करता है। हैकिंग जोरो पर है, उनके लिए जो असावधान हैं। अपने सोशल मीडिया को हमेशा चेक करें। व्यक्तिगत एवं ग्रुप एकाउंट के बारे में सावधान रहें, सुरक्षित रहें। @DefenceMinIndia @PIB_India pic.twitter.com/YQbdVFsmWe
— ADG PI – INDIAN ARMY (@adgpi) March 18, 2018
നിങ്ങളുടെ ഫോണിലേക്ക് കടന്നുകയറാനുള്ള പുതിയ മാര്‍ഗ്ഗമായി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ മാറിക്കഴിഞ്ഞു. +89 ല്‍ ആരംഭിക്കുന്ന ചൈനീസ് നമ്പറുകള്‍ നിങ്ങളുടെ ഗ്രൂപ്പുകളിലുണ്ടെങ്കില്‍ നിങ്ങളുടെ ഡാറ്റ ചോരാന്‍ സാധ്യതയുണ്ടെന്ന് വീഡിയോയില്‍ പറയുന്നു. സ്ഥിരമായി ഗ്രൂപ്പുകള്‍ പരിശോധിച്ച് അത്തരത്തില്‍ പരിചയമില്ലാത്ത നമ്പറുകള്‍ ഒന്നും ഗ്രൂപ്പുകളില്‍ ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ ആര്‍മി നിര്‍ദ്ദേശിക്കുന്നു.
ഗ്രൂപ്പുകളില്‍ ഉള്ള എല്ലാ നമ്പറുകളും പേര് ഉള്‍പ്പടെ സേവ് ചെയ്യണം. അറിയാത്ത നമ്പറുകള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ മൊബൈല്‍ നമ്പര്‍ മാറുകയാണെങ്കില്‍ ഗ്രൂപ്പ് അഡ്മിനിനെ അറിയിക്കുക. നിങ്ങള്‍ സിം മാറുകയാണെങ്കില്‍ ആ സിം രജിസ്റ്റര്‍ ചെയ്ത വാട്‌സ് അപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുക. തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആര്‍മിയുടെ വീഡിയോ മുന്നോട്ട് വെക്കുന്നു.