| Monday, 21st March 2022, 10:04 am

ഇന്തോ- പസഫിക് മേഖലക്ക് നേരെയുള്ള കണ്ണാടിയാണ് ഉക്രൈന്‍; ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ഇപ്പോഴത്തെ റഷ്യ- ഉക്രൈന്‍ സംഘര്‍ഷ വിഷയം ഏഷ്യാ- പസഫിക് മേഖലക്ക് നേരെയുള്ള കണ്ണാടിയാണെന്ന് ചൈനയുടെ വിദേശകാര്യ സഹമന്ത്രി.

‘ക്വാഡ്’ അടക്കമുള്ള സെക്യൂരിറ്റി ഡയലോഗുകളെ, റഫര്‍ ചെയ്തുകൊണ്ടായിരുന്നു ചൈനീസ് പ്രതിനിധിയുടെ പ്രതികരണം.

യൂറോപ്പില്‍ നാറ്റോ അവരുടെ സ്വാധീനം വ്യാപിപ്പിക്കുമ്പോള്‍, ഇന്തോ- പസഫിക് മേഖലയില്‍ (ചൈന ഈ പ്രദേശത്തെ വിളിക്കുന്നത് ഏഷ്യാ- പസഫിക് എന്നാണ്) ചെറിയ ബ്ലോക്കുകളാണ് ക്രിയേറ്റ് ചെയ്യപ്പെടുന്നത്, എന്നായിരുന്നു ലെ യുചെങിന്റെ പ്രതികരണം.

”ഏഷ്യാ- പസഫിക് മേഖലയിലെ സാഹചര്യത്തെക്കുറിച്ച് നിരീക്ഷിക്കാനുള്ള ഒരു കണ്ണാടി ഉക്രൈന്‍ പ്രശ്‌നം നമുക്ക് തരുന്നുണ്ട്. ഏഷ്യാ- പസഫിക് മേഖലയില്‍ ഇങ്ങനെയൊരു പ്രശ്‌നം സംഭവിച്ചേക്കാവുന്നതിനെ എങ്ങനെ തടയുമെന്നാണ് ചോദിക്കുന്നത്,” ലെ യുചെങ് പറഞ്ഞു.

രണ്ട് ഓപ്പോസിറ്റ് ചോയിസുകളാണ് ഏഷ്യാ- പസഫിക്ക് മേഖല ഇന്ന് അഭിമുഖീകരിക്കുന്നത്. വിജയകരമായ സഹകരണത്തിന് വേണ്ടി, തുറന്ന, ഒരു കുടുംബ സാഹചര്യം സൃഷ്ടിക്കണോ അതോ ശീതയുദ്ധത്തിന്റെ ചിന്താഗതിയെ അടിസ്ഥാനമാക്കി ചെറിയ ബ്ലോക്കുകളായി തിരിക്കണോ,” ലെ യുചെങ് വ്യക്തമാക്കി.

വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ഉക്രൈന്‍- റഷ്യ വിഷയത്തില്‍ റഷ്യയെ പിന്തുണക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ചൈന. ബീജിങ്ങില്‍ നടന്ന വിന്റര്‍ ഒളിംപിക്‌സിന്റെ സമയത്ത് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു.


Content Highlight: Chinese foreign ministry top official says Ukraine is a mirror to Indo-Pacific region

We use cookies to give you the best possible experience. Learn more