ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ഫാഷന്‍ ബ്രാന്‍ഡായ ഷെയിന്‍ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് റീട്ടെയിലുമായി സഹകരിച്ചാണ് ഷെയിന്‍ രാജ്യത്ത് വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ബിസിനസ് പോര്‍ട്ടലായ ബിക്യു പ്രൈമിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. നിരോധിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് തിരിച്ചുവരവ്. ഇടപാടിനെക്കുറിച്ച് റിലയന്‍സ് റീട്ടെയിലിന് മെയില്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോളതലത്തില്‍ അതിവേഗം വളരുന്ന ഫാഷന്‍ വിപണികളിലൊന്നാണ് ഷെയ്ന്‍.
ഹിമാലയന്‍ അതിര്‍ത്തികളില്‍ ചൈനയുമായുള്ള പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് 2020 ജൂണില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നിരോധിച്ച ആപ്പുകളില്‍ ഷെയ്‌നും ഉണ്ടായിരുന്നു. 2008ലാണ് ഷെയ്ന്‍ സ്ഥാപിതമായത്. സ്ത്രീകളുടെയും കുട്ടികളുടെയും ട്രെന്‍ഡി വസ്ത്രങ്ങള്‍ളുടെ പേരില്‍ ജനപ്രിയമാണ് ഷെയ്ന്‍.
Fashion app Shein was banned in 2020 by Modi govt as a “surgical strike on Chinese apps”.
Truth is that it’d become a competition to BJP’s corporate friends.
Shein is now launching back in India after “partnering with Reliance”.
Using “nationalism” to benefit BJP’s donors. pic.twitter.com/reRpNB7zkm
— Saket Gokhale (@SaketGokhale) May 19, 2023