| Saturday, 6th November 2021, 1:21 pm

ഷി ചിന്‍പിങ്ങിന്റെ ഭരണകാലാവധി നീട്ടാനൊരുങ്ങി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ഭരണ കാലാവധി നീട്ടാനുള്ള തയാറെടുപ്പുകള്‍ക്കൊരുങ്ങി രാജ്യത്തെ ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. അടുത്തയാഴ്ച ചേരാനിരിക്കുന്ന പാര്‍ട്ടി മീറ്റിങ്ങില്‍ ഇത് സംബന്ധിച്ച നടപടികളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

2013 മുതല്‍ പ്രസിഡന്റായി ഭരണം നടത്തുന്ന ഷിയ്ക്ക് മൂന്നാം വട്ടവും പദവിയില്‍ തുടരാനുതകുന്ന നടപടികള്‍ക്കാണ് പാര്‍ട്ടി തയാറെടുക്കുന്നത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങളായ 400 ഓളം പാര്‍ട്ടി നേതാക്കളായിരിക്കും തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ബീജിങ്ങില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക.

2022ല്‍ നടക്കാനിരിക്കുന്ന 20ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച് ഷി ചിന്‍പിങ് ഔദ്യോഗികമായി പ്രസിഡന്റ് സ്ഥാനത്ത് തന്റെ മൂന്നാം ടേമിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാവോ സെ തുങ്ങിന് ശേഷം ചൈന കണ്ട ഏറ്റവും വലിയ നേതാവായി മാറാനുള്ള ഷിയുടെ ശ്രമങ്ങളിലെ പ്രധാന ചുവടായിരിക്കും പ്രസിഡന്റ് സ്ഥാനത്ത് ലഭിക്കുന്ന ഈ തുടര്‍ച്ച.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Chinese communist party in the move to set Xi Jinping’s long term rule

Latest Stories

We use cookies to give you the best possible experience. Learn more