| Thursday, 1st July 2021, 8:12 am

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 100 വയസ്സ്; വിപുലമായ ആഘോഷ പരിപാടിക്കൊരുങ്ങി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(സി.പി.സി.)ക്ക് വ്യാഴാഴ്ച 100 വയസ്സ് തികയും. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടികളെന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയ വികസനത്തിലും മാനുഷിക വളര്‍ച്ചയിലും ഉജ്ജ്വലമായ അധ്യായമാണ് ഒരു നൂറ്റാണ്ടുകൊണ്ട് പാര്‍ട്ടി എഴുതിച്ചേര്‍ത്തതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു.

ആഘോഷ പരിപാടികളുടെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്ന് ടിയാനന്‍മെന്‍ ചത്വരത്തില്‍ ഷീ ജിന്‍പിങ് സുപ്രധാനമായ പ്രസംഗം നടത്തുന്നുണ്ട്.

മാവോ സേതൂങ്ങിനു ശേഷം രാജ്യത്തെ ഏറ്റവും ശക്തനായ നേതാവായിട്ടാണ് നിലവിലെ പ്രസിഡന്റ് ഷീ ജിന്‍പിങിനെ കണക്കാക്കുന്നത്. 2012ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ 2013ല്‍ ഷീ പ്രസിഡന്റായി ചുമതലയേറ്റെടുക്കുകയായിരുന്നു.

ചൈനയിലെ ചോദ്യം ചെയ്യപ്പെടാത്ത ഏക സ്ഥാപനമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചതും രാജ്യം ഭരിക്കുന്നതുമായ ഏക ഭരണകക്ഷി കൂടിയാണ് സി.സി.പി.

1921 ല്‍ സോവിയറ്റ് യൂണിയന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫാര്‍ ഈസ്റ്റേണ്‍ ബ്യൂറോയുടെയും കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഫാര്‍ ഈസ്റ്റേണ്‍ സെക്രട്ടേറിയറ്റിന്റെയും സഹായത്തോടെയാണ് ചൈനയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചത്.

ചെന്‍ ഡക്‌സിയു, ലി ദാവാവോ എന്നിവരാണ് പാര്‍ട്ടിയുടെ സ്ഥാപകര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Chinese Communist Party 100th anniversary

We use cookies to give you the best possible experience. Learn more