ലഡാക്ക്: അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
വിഷയത്തില്‍ കേന്ദ്രം സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലേക്ക് ചൈനീസ് സൈന്യം കടന്നുകയറിയിട്ടില്ലെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും മറ്റാരുടെയും കയ്യിലില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം നിലനില്‍ക്കെ ഇന്ത്യക്കെതിരെ ചൈന ചരടുവലികള്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.
ചൈനീസ് സൈന്യം പാങ്കോംഗ് ത്സോ പ്രദേശത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പാങ്കോംഗ് ത്സോയുടെ തെക്കന്‍ തീരങ്ങളില്‍ ചൈനീസ് സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിച്ചെന്നും ഫിംഗര്‍ 4 ല്‍ ഒരു ഹെലിപാഡിന്റെ നിര്‍മ്മാണം ചൈനീസ് സൈന്യം നടത്തുന്നതായും ഇന്ത്യന്‍ എകസ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
”ചൈനക്കാര്‍ പാങ്കോംഗ് ത്സോ തടാകത്തിന്റെ വടക്കന്‍ തീരത്ത് തങ്ങളുടെ നിലപാടുകള്‍ ഉറപ്പിക്കാന്‍ ശ്രമം തുടങ്ങി എന്നത് ശരിയാണ്. ഫിംഗര്‍ 4 ഏരിയയില്‍ ഇപ്പോള്‍ ഒരു ഹെലിപാഡ് നിര്‍മ്മിക്കുന്നുണ്ട്, ഇത് കഴിഞ്ഞ എട്ട് ആഴ്ചയ്ക്കുള്ളില്‍ അവര്‍ ചെയ്ത മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണത്തിന് പുറമേയാണ്,” ഒരു ഉദ്യോഗസ്ഥന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ