| Wednesday, 28th March 2018, 9:18 am

നിയന്ത്രണം വിട്ട ചൈനീസ് ബഹിരാകാശ നിലയം ഈയാഴ്ച തന്നെ ഭൂമിയിലേക്ക് പതിക്കും; അപകട സാധ്യത തള്ളിക്കളഞ്ഞ് ശാസ്ത്രലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ചൈനീസ് ബഹിരാകാശനിലയം “ടിയാന്‍ഗോങ്1” മാര്‍ച്ച് 30നും ഏപ്രില്‍ രണ്ടിനും ഇടയില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്നു ബഹിരാകാശ വിദഗ്ധര്‍. അന്തരീക്ഷത്തില്‍ തീഗോളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാകും ഈ ബഹിരാകാശ നിലയം അവസാനയാത്ര നടത്തുകയെന്ന് ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്‌ട്രോണമി റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലയം പതിക്കുന്നതുമൂലം എന്തെങ്കിലും തരത്തിലുള്ള അപകടം ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞത്.


ALSO READ: ഭീമാ-കൊറേഗാവ് സംഘര്‍ഷത്തില്‍ ഹിന്ദുത്വ നേതാവ് ശംബാജി ഭീദിന് പങ്കില്ല: ഫഡ്‌നാവിസ്


8,500 കിലോ ഭാരമുള്ള നിലയം, തെക്കും വടക്കുമുള്ള 43 ഡിഗ്രി അക്ഷാംശങ്ങള്‍ക്കിടയില്‍ പതിക്കാനാണു സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കേരളമുള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും നിലയം പതിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതില്‍ തന്നെ വടക്കന്‍ ചൈന, മധ്യപൂര്‍വ മേഖല, ഇറ്റലിയും വടക്കന്‍ സ്‌പെയിനും ഉള്‍പ്പെടുന്ന യൂറോപ്യന്‍ പ്രദേശങ്ങള്‍, അമേരിക്ക, ന്യൂസീലന്‍ഡ്, തെക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ സാധ്യത അല്‍പം കൂടുതലാണ്.

എത്ര കത്തിയാലും 100 കിലോ അവശിഷ്ടമെങ്കിലും ഭൂമിയില്‍ വീഴാനുള്ള സാധ്യതയും ചില ശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞിട്ടുണ്ട്. നിലയത്തില്‍ ഇന്ധനമായി ഉപയോഗിച്ച ഹൈഡ്രസിന്‍ വിഷവസ്തുവാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. നിലയത്തിന്റെ ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചാല്‍ അവയില്‍ തൊടുന്നതും മറ്റും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more