| Monday, 24th November 2014, 11:37 am

ചൈന ബ്രഹ്മപുത്രയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നു, ഇന്ത്യ വെള്ളപ്പൊക്ക ഭീതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിംങ്: ബ്രഹ്മപുത്രയില്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന ജല വൈദ്യുത അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായി ചൈന പ്രഖ്യാപിച്ചു. അണക്കെട്ട് നിര്‍മ്മാണം ഇന്ത്യയെയും ബംഗ്ലാദേശിനേയും വെള്ളപ്പൊക്ക ഭീതിയിലാക്കുകയാണ്.അതേസമയം സാങ്മു ജലവൈദ്യുത നിലയം ഞായറാഴ്ച്ച ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചു.

ബ്രഹ്മപുത്രയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിലെ തങ്ങളുടെ ഉല്‍കണ്ഠ ഇന്ത്യ ചൈനയെ പലതവണ അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ജലവൈദ്യുതി നിര്‍മ്മാണത്തിനു വേണ്ടിമാത്രമായി രൂപകല്‍പ്പന ചെയ്ത അണക്കെട്ടിന് അപകടം തീരെയില്ലെന്നായിരുന്നു ചൈന സ്ഥിരമായി നല്‍കുന്ന മറുപടി.

എന്നാല്‍ അരുണാചല്‍ പ്രദേശിലേക്കും ഇന്ത്യയുടെ മറ്റ് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുമുള്ള നദിയുടെ ഒഴുക്ക് തടയും വിധമുള്ള ഒരു വമ്പന്‍ പദ്ധതിയായിരുന്നു ചൈനയുടേത് എന്നറിയാതെ ഇത്രയും കാലം ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഈ മറുപടിയില്‍ സംതൃപ്തരായിരിക്കുകയായിുന്നു.

യെര്‍ലൂംങ് സാംങ്‌ബോ എന്ന് ചൈനയില്‍ വിളിക്കപ്പെടുന്ന ബ്രഹ്മപുത്ര നദിയിലെ ജലവിഭവം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിലൂടെ പ്രദേശത്തെ വൈദ്യുത സംബുഷ്ട പ്രദേശമാക്കിമാറ്റാന്‍ സാധിക്കുമെന്ന് ബീജിങ്ങ് അറിയിച്ചു.

സമുദ്ര നിരപ്പില്‍ നിന്നും 3,300 മീറ്റര്‍ ഉയരത്തിലുള്ളതും 1.5 ബില്ല്യണ്‍ ഡോളറിന്റെ സാങ്മു ജലവൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം ഞായറാഴ്ച്ച ഉച്ചക്കാണ് തുടങ്ങിയത്. ഇതിനോടനുബന്ധിച്ച അഞ്ച് പദ്ധതികള്‍ അടുത്തവര്‍ഷത്തിനുള്ളില്‍ തുടങ്ങുമെന്നും ബീജിങ്ങ് അറിയിച്ചു.

510,000 കിലോ വാട്ട് വരെ ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള വന്‍ പദ്ധതിയായാണ് ഞായറാഴ്ച്ച ചൈന ഈ പദ്ധതിയെ വിശദീകരിച്ചത്. വര്‍ഷത്തില്‍ 2.5 ബില്ല്യണ്‍-മണിക്കൂര്‍ കിലോ വാട്ട് പദ്ധതിയിലൂടെ ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന് പദ്ധതിയുടെ ഔദ്യോഗിക മാധ്യമം പറയുന്നു. നിലവില്‍ 1000 കിലോ വാട്ട്-മണിക്കൂര്‍ മാത്രമാണ് ടിബറ്റിന്റെ മൊത്ത വൈദ്യുത ഉപഭോഗം ഇത് ചൈനയുടേതിന് മൂന്നിലൊന്നു മാത്രമാണെന്നും ക്‌സിന്‍ഹ്വ വാര്‍ത്ത ഏജന്‍സി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more