| Monday, 6th July 2020, 12:43 pm

അതിര്‍ത്തി സമാധാനത്തിലേക്ക്? ഗല്‍വാനില്‍ നിന്നും ചൈന പിന്മാറിത്തുടങ്ങിയതായി സൂചനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗല്‍വാനില്‍ നിന്ന് ചൈന പിന്മാറിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം ഒരുകിലോമീറ്റര്‍ പിന്നോട്ട് മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതി നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യ പ്രതികരിച്ചു.

നദീതീരത്ത് അനധികൃതമായി കൈവശപ്പെടുത്തിയ സ്ഥലത്ത് ചൈനീസ് സൈനികര്‍ നിര്‍മ്മിച്ച താല്‍ക്കാലിക സ്ട്രക്ച്ചറുകള്‍ ഇരുവശവും നീക്കം ചെയ്യുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി ലഡാക്കിലെത്തി സൈനികരെ അഭിസംബോധന ചെയ്തിരുന്നു. രാജ്യം സൈന്യത്തിന്റെ കൈകളില്‍ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശത്രുക്കളുടെ കുടില തന്ത്രങ്ങളൊന്നും വിജയിക്കില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വഭിമാനത്തിന്റെ പ്രതീകമാണെന്നും വ്യക്തമാക്കിയിരുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്.
എന്നാല്‍ അതിര്‍ത്തികളിലേക്ക് കടന്നുകറി പ്രദേശങ്ങള്‍ പിടിച്ചെടുക്കേണ്ട കാര്യം ചൈനക്കില്ലെന്ന് ചൈന പറഞ്ഞിരുന്നു.

പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more