അതിര്‍ത്തികളില്‍ കൂടുതല്‍ ഇളവുകളുമായി ചൈന
World News
അതിര്‍ത്തികളില്‍ കൂടുതല്‍ ഇളവുകളുമായി ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th September 2022, 5:55 pm

ബെയ്ജിങ്: വിദേശികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കാന്‍ കരട് നീക്കങ്ങളുമായി ചൈന. ടൂര്‍ ഏജന്‍സികള്‍ സജ്ജീകരിക്കുന്ന ടൂറിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് സ്വമേധയാ തെരഞ്ഞെടുക്കുന്ന പോര്‍ട്ടുകളിലൂടെ രാജ്യത്ത് പ്രവേശിക്കാനും തിരികെ മടങ്ങാനും സാധിക്കുമെന്നാണ് പുതിയ കരട് രൂപത്തില്‍ പറയുന്നത്.

2020ലാണ് ചൈന അതിര്‍ത്തികള്‍ അടച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. തൊഴില്‍ വിസ പോലുള്ള പ്രത്യേക വിസയുള്ളവര്‍ക്ക് മാത്രമായിരുന്നു രാജ്യത്ത് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നത്.

കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെ നിയമങ്ങളില്‍ അയവ് വരുത്തി തുടങ്ങിയിരുന്നു. വിമാന സര്‍വീസുകള്‍ക്കും ചൈന ഇളവ് അനുവദിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും ചൈന നീക്കിയിരുന്നു.

റഷ്യ, മംഗോളിയ, മ്യാന്‍മര്‍, ലാവോസ്, വിയറ്റ്‌നാം തുടങ്ങി പത്തിലധികം രാജ്യങ്ങളുമായി ചൈന അതിര്‍ത്തി പങ്കിടുന്നുണ്ട്.

Content Highlight: China with more concessions on borders