ബീജിങ്: ലോകമെമ്പാടും കൊവിഡ് 19 വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുക്കയും ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കേ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവു നല്‍കാനൊരുങ്ങി ചൈന.
മാസങ്ങളായി അടഞ്ഞുകിടക്കുന്ന തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായതായാണ് സൂചനകള്‍. കൊവിഡ് പ്രതിസന്ധിമൂലം ആറ് മാസക്കാലമായി നിര്‍ജ്ജീവമായിക്കിടക്കുന്ന സിനിമ മേഖല വീണ്ടും സജീവമാക്കാന്‍ ചൈന ഒരുങ്ങുന്നതിന്റെ സൂചനകള്‍ രാജ്യത്തിന്റെ ഫിലിം അഡ്മിനിസ്‌ട്രേഷനാണ് നല്‍കിയിരിക്കുന്നത്.
ജൂലൈ 20 മുതല്‍ രാജ്യത്തെ സിനിമാ തിയറ്ററുകള്‍ വീണ്ടും സജീവമാകാന്‍ പോകുന്നതിന്റെ സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍ കടുത്ത നിയന്ത്രണങ്ങളോടെയയിരിക്കും സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. കൊവിഡ് ഭീഷണി കുറഞ്ഞ മേഖലകളില്‍ മാത്രമായിരിക്കും സിനിമാ പ്രദര്‍ശനം പുനരാരംഭിക്കുക. കൊവിഡ് ഭീഷണി ഉര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങളില്‍ തിയേറ്ററുകള്‍ അടഞ്ഞുകിടക്കുമെന്നും ചൈനീസ് ഫിലിം അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
തിയറ്ററുകളില്‍ കാഴ്ചക്കാര്‍ക്കിടയില്‍ സീറ്റുകള്‍ ഒഴിച്ചിടുമെന്നും അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യണമെന്നും
നിര്‍ബന്ധമായും മാസ്‌കുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഭക്ഷ്യവസ്തുക്കളോ പാനിയങ്ങളോ തിയറ്ററിനകത്തുനിന്ന് പ്രവേശിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
വുഹാനില്‍ കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സിനിമ വിപണിയായ ചൈനയില്‍ ജനുവരി മുതല്‍ സിനിമാ മേഖല അടച്ചിട്ടത്.
മാര്‍ച്ച് മാസം മുതല്‍ ചൈനയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നുതുടങ്ങിയിരുന്നു. ഇതോടെ രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ചൈന വലിയ രീതിയിലുള്ള ഇളവുകള്‍ നല്‍കിത്തുടങ്ങിയിരുന്നു. 583000 ആളുകളാണ് ചൈനയില്‍ കൊവിഡ് മൂലം മരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ