ന്യൂയോര്‍ക്ക്: മാധ്യമപ്രവര്‍ത്തകരെ തടവിലാക്കിയ രാജ്യങ്ങളില്‍ ചൈന മുന്നില്‍. തുര്‍ക്കിയെയാണ് തൊട്ടു പിന്നിലുള്ളത്.
മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ കമ്മിറ്റി റ്റു പ്രൊജക്ട് ജേര്‍ണലിസ്റ്റ് [ സി.പി.ജെ എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. 250 മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ലോകത്താകമാനം വിവിധ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 255 ആയിരുന്നു.
റിപ്പോര്‍ട്ട് പ്രകാരം 48 മാധ്യമ പ്രവര്‍ത്തകരെയാണ് ചൈന 2019 ല്‍ തടഞ്ഞു വെച്ചിരിക്കുന്നത്. 47 മാധ്യമപ്രവര്‍ത്തകരെയാണ് തുര്‍ക്കി തടവിലാക്കിയിരിക്കുന്നത്. ഒപ്പം സൗദി അറേബ്യയും ഈജിപ്തും തൊട്ടുപിറകിലായുണ്ട്. എറിത്രിയ, വിയറ്റ്‌നാം, ഇറാന്‍ എന്നീ രാജ്യങ്ങളാണ് ഇവര്‍ക്കു പിന്നിലുള്ളത്.
കുറ്റം ചുമത്തിയവരില്‍ 98 ശതമാനം മാധ്യമപ്രവര്‍ത്തകരും അവരുടെ സ്വന്തം രാജ്യത്താണ് ജോലി ചെയ്തിരുന്നത്. ദേശവിരുദ്ധ കുറ്റം ചുമത്തിയാണ് ഇവരില്‍ ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ മാധ്യമപ്രവര്‍ത്തകരില്‍ എട്ട് ശതമാനം പേര്‍ സ്ത്രീകളാണ്. കഴിഞ്ഞ വര്‍ഷം ഇത് പതിമൂന്ന് ശതമാനം ആയിരുന്നു.
കഴിഞ്ഞ നാലു വര്‍ഷവും ഈ സംഘടന നടത്തിയ കണക്കെടുപ്പില്‍ തുര്‍ക്കിയായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹോങ്കോങ്കില്‍ ചൈനീസ് സര്‍ക്കാരിനെതിരെ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും ബ്ലോഗെഴുത്തുകളുമാണ് ചൈനയിലെ തടവിലായ മാധ്യമ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണം.
വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് 30 മാധ്യമ പ്രവര്‍ത്തകരെയാണ് ഈ വര്‍ഷം അറസ്റ്റു ചെയ്തിരിക്കുന്നത്.