| Wednesday, 29th July 2020, 10:04 am

'ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയില്ലെങ്കില്‍ ഒരിക്കല്‍ വിപ്ലവം ഉണ്ടാകും' ചൈന കൂടുതല്‍ വിഡ്ഢികളായി തീര്‍ന്നെന്നും നിക്കി ഹേലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെതിരെ ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹേലി.

പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈന കൂടുതല്‍ ആക്രമണാത്മകവും വിഡ്ഢികളെപ്പോലെയും ആയിത്തീര്‍ന്നിട്ടുണ്ടെന്ന് നിക്കി ഹേലി പറഞ്ഞു.

അത്തരമൊരു പെരുമാറ്റം ദീര്‍ഘകാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയില്ലെന്നും അവര്‍ പറഞ്ഞു.

‘ഒരിക്കല്‍ പ്രസിഡന്റ് ഷീ സ്വയം രാജാവെന്ന് വിശേഷിപ്പിച്ചപ്പോള്‍, അവര്‍ വളരെ ആക്രമണകാരികളായിത്തീര്‍ന്നു. അവര്‍ വളരെ വിഡ്ഢികളായിത്തീര്‍ന്നു. രാജ്യങ്ങളുടെ മുഖത്തേക്കവര്‍ വിരല്‍ ചൂണ്ടാന്‍ തുടങ്ങി. നിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യുന്നതായിരിക്കും നല്ലതെന്ന് പറയാന്‍ തുടങ്ങി. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി അവര്‍ യു.എന്നില്‍ ആക്രമണ സ്വഭാവം കാണിച്ചു തുടങ്ങി,” ഐക്യരാഷ്ട്രസഭയിലെ മുന്‍ യു.എസ് അംബാസഡറായിരുന്ന നിക്കി ആരോപിച്ചു.

ചൈന കൂടുതല്‍ ആക്രമണാത്മകമായി വളരുകയാണെന്നും നിക്കി പറഞ്ഞു.

” എന്നാല്‍ ഇത് നിലനില്‍ക്കില്ല. നിങ്ങള്‍ക്കറിയാമോ, ഏതൊരു രാജ്യമാണോ തങ്ങളുടെ ജനങ്ങളെ സ്വതന്ത്രരാക്കാന്‍ അനുവദിക്കാത്തത്, അവിടെ വിപ്ലവും ഉണ്ടാകുന്ന ഒരു കാലമുണ്ടാകും,” അവര്‍ പറഞ്ഞു.

അമേരിക്ക സൈനീക ശക്തി കെട്ടിപ്പടുക്കുന്ന കാര്യം ചൈന അറിയേണ്ടതുണ്ടെന്നും അതുവഴി അമേരിക്കയോട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് ചൈന മനസ്സിലാക്കണമെന്നും അവര്‍ പറഞ്ഞു.

ചാരപ്രവര്‍ത്തനം തടത്തുന്ന കേന്ദ്രമാണ് ഹൂസ്റ്റണിലെ ചൈനീസ് എംബസി എന്ന് ആരോപിച്ച് അമേരിക്ക ചൈനയുടെ എംബസി പൂട്ടിച്ചിരുന്നു.

ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങുകയും ചെയ്തു. നേരത്തെ ചൈനീസ് കമ്പനിക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more