ബീജിങ്: ചൈനീസ് ജനതയ്ക്ക് ഇനി മൊബൈല്‍ രജിസ്‌ട്രേഷന് തങ്ങളുടെ മുഖം സ്‌കാന്‍ ചെയ്യേണ്ടതായി വരും.രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കണക്കെടുക്കുന്നതിന്റെ ഭാഗമായി ചൈനീസ് സര്‍ക്കാര്‍ സെപ്റ്റംബറില്‍ പ്രഖ്യാപിച്ച നടപടി പ്രാബല്യത്തില്‍ വരുത്താന്‍ പോവുകയാണെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൈബര്‍ സ്‌പേസില്‍ രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്.
മുമ്പ് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനോ ഡാറ്റാ കണക്ഷന്‍ എടുക്കുന്നതിനോ ചൈനീസ് പൗരര്‍ക്ക് തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഇതിനായി പൗരര്‍ക്ക് തങ്ങളുടെ മുഖം സ്‌കാന്‍ ചെയ്യേണ്ടി വരും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തെ ജനസംഖ്യാ തോത് നിരീക്ഷിക്കുന്നതിനു വേണ്ടിയും കുറ്റവാളികളെ എളുപ്പം കണ്ടു പിടിക്കുന്നതിനു വേണ്ടിയും പൊതു സ്ഥലങ്ങളില്‍ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ചൈന നിലവില്‍ ഉപയോഗിക്കുന്നുണ്ട്.
പുതിയ നിയമം കൂടി വരുന്നതോടെ രാജ്യത്തെ ജനള്‍ അടി മുടി നിരീക്ഷണ വലയത്തിലാക്കുകയാണ്. 170 മില്യണ്‍ സിസിടിവി ക്യാമറകളാണ ചൈനയില്‍ ഇതു വരെ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ മിക്കവയും മുഖം തിരിച്ചറിയല്‍ സാങ്കതിക വിദ്യ ഉള്ളതാണ്. 2020ല്‍ ഇതു 400 മില്യണ്‍ ആക്കാന്‍ ഉദ്ദേശിക്കുന്നു.
കഴിഞ്ഞ വര്‍ഷം 60000 ജനങ്ങളുടെ ഇടയില്‍ നിന്നും ഒരു അഭയാര്‍ഥിയെ നിഷ്പ്രയാസം കണ്ടെത്താന്‍ ചൈനീസ് പൊലീസിനെ സഹായിച്ചത് ഈ സാങ്കേതിക വിദ്യയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തെ ജനങ്ങളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന ചൈനീസ് നടപടിയില്‍ വലിയ ആശങ്കയാണ് വിദഗ്ദര്‍ കാണിക്കുന്നത്.