ബീജിങ്: ചൈനീസ് ജനതയ്ക്ക് ഇനി മൊബൈല്‍ രജിസ്‌ട്രേഷന് തങ്ങളുടെ മുഖം സ്‌കാന്‍ ചെയ്യേണ്ടതായി വരും.രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കണക്കെടുക്കുന്നതിന്റെ ഭാഗമായി ചൈനീസ് സര്‍ക്കാര്‍ സെപ്റ്റംബറില്‍ പ്രഖ്യാപിച്ച നടപടി പ്രാബല്യത്തില്‍ വരുത്താന്‍ പോവുകയാണെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സൈബര്‍ സ്‌പേസില്‍ രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറയുന്നത്.
മുമ്പ് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനോ ഡാറ്റാ കണക്ഷന്‍ എടുക്കുന്നതിനോ ചൈനീസ് പൗരര്‍ക്ക് തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം ഇതിനായി പൗരര്‍ക്ക് തങ്ങളുടെ മുഖം സ്‌കാന്‍ ചെയ്യേണ്ടി വരും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്തെ ജനസംഖ്യാ തോത് നിരീക്ഷിക്കുന്നതിനു വേണ്ടിയും കുറ്റവാളികളെ എളുപ്പം കണ്ടു പിടിക്കുന്നതിനു വേണ്ടിയും പൊതു സ്ഥലങ്ങളില്‍ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ചൈന നിലവില്‍ ഉപയോഗിക്കുന്നുണ്ട്.