[] നൈയ്‌റോബി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ച് കൊണ്ടുള്ള റെയില്‍ പാത നിര്‍മ്മാണക്കരാറില്‍ ചൈനയും കെനിയയും ഒപ്പുവെച്ചു.
മൊമ്പാസ്സ തീരപ്രദേശത്ത് നിന്ന് തുടങ്ങുന്ന പാതയുടെ നിര്‍മ്മാണം ഈ വര്‍ഷം ഒക്ടോബറില്‍ തുടങ്ങാനാണ് തീരുമാനം. 610 കിലോമീറ്റര്‍ വരുന്ന പാത 2018നു മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാവും.
കെനിയയിലെ മൊമ്പാസ്സയില്‍ നിന്നും നൈറോബിയലേക്ക് നീങ്ങുന്ന പാത പിന്നീട് ഉഗാണ്ട വഴി റവാണ്ട, തെക്കന്‍ സുഡാനിലേക്കും വ്യാപിപ്പിക്കും.
പദ്ധതിയില്‍ മുഖ്യപങ്കാളിത്തം വഹിക്കുന്ന ചൈനയാവും ആദ്യ ഘട്ടത്തിലെ 90 ശതമാനം നിര്‍മ്മാണ ചെലവും വഹിക്കുക. ബാക്കി വരുന്ന 10 ശതമാനം കെനിയ വഹിക്കും.
100 വര്‍ഷങ്ങള്‍ക്ക് മേലെ പഴക്കമുള്ള ഇടുങ്ങിയ പാതയാണ് നിലവില്‍ ഈ പ്രദേശത്തെ ഗതാഗത മാര്‍ഗ്ഗം. പുതിയ ഗതാഗത സംവിധാനം കിഴക്കന്‍ ആഫ്രിക്കയുടെ വികസനത്തില്‍ മുഖ്യ പങ്ക് വഹിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് അറിയിച്ചു.