ബീജ ദാതാവാകണമെങ്കില്‍ ഉറച്ച കമ്യൂണിസ്റ്റ്കാരനാകണം; വിചിത്ര നിര്‍ദേശവുമായി ബീജ ബാങ്ക്
world
ബീജ ദാതാവാകണമെങ്കില്‍ ഉറച്ച കമ്യൂണിസ്റ്റ്കാരനാകണം; വിചിത്ര നിര്‍ദേശവുമായി ബീജ ബാങ്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th April 2018, 9:24 am

 

ബീജീങ്: ബീജ ദാതാവാകണമെങ്കില്‍ ഉറച്ച കമ്യൂണിസ്റ്റ്കാരനാകണമെന്ന വിചിത്ര നിര്‍ദേശവുമായി ചൈനയിലെ ബീജ ബാങ്ക്. ജനനത്തിന് മുന്‍പ് തന്നെ ജനജീവിതത്തിന് മേലെയുള്ള നിയന്ത്രണാധികാരം ശക്തിപ്പെടുത്താനുള്ള പ്രചാരണങ്ങളുടെ ഭാഗമായാണ് കമ്യൂണിസ്റ്റുകാരന്റെ ബീജം മാത്രം സ്വീകരിക്കാനുള്ള തീരുമാനം.

ചൈനയിലെ ഹാര്‍വാഡ് എന്നറിയപ്പെടുന്ന പീക്കിങ് സര്‍വകലാശാലയോടുചേര്‍ന്നുള്ള ആശുപത്രിയിലെ ബീജ ബാങ്കാണ് വിചിത്രമായ നിര്‍ദേശം പുറപ്പെടുവിച്ചത്. ഭീജ ദാനത്തിനായി നടത്തുന്ന കാംപെയ്‌നിലാണ് ഭീജ ദാനത്തിന് മുന്‍പ് പാര്‍ട്ടിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം എന്ന വ്യവസ്ഥ.


Also Read: ‘രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച പാര്‍ട്ടി ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഞങ്ങളെ ചോദ്യംചെയ്യുന്നു’; കോണ്‍ഗ്രസിനെ വിര്‍ശിച്ച് നിര്‍മല സീതാരാമന്‍


2016ല്‍ ചൈനയില്‍ “ഒരു കുട്ടി നയം” തകര്‍ന്ന ശേഷം ബീജത്തിന്റെ ആവശ്യകത ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ബീജത്തിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിലും ആശങ്കകള്‍ ഉണ്ടായിരുന്നു. ഗുരുതരമായ രോഗങ്ങളോ, “മുടി കൊഴിച്ചിലോ” ഉണ്ടാകരുതെന്നും ബീജ ദാതാവാകാനുള്ള നിബന്ധനകളില്‍ പെടുന്നു.

20 മുതല്‍ 45 വരെ പ്രായമുള്ള ബീജ ദാതാക്കള്‍ “സോഷ്യലിസ്റ്റ് മാതൃ ഭൂമിയെ സ്‌നേഹിക്കുന്നവരും, കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തെ പിന്തുണയ്ക്കുന്നവരും, പാര്‍ട്ടിയുടെ ലക്ഷ്യത്തോടു വിശ്വസ്തത പുലര്‍ത്തുന്നവരും, മാന്യരും, നിയമം പാലിക്കുന്നവരും, രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവരും” ആയിരിക്കണമെന്ന് നിബന്ധനകളില്‍ പറയുന്നു.


Also Read: വിവാദ മെഡിക്കല്‍ ബില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കയച്ചു; തിരിച്ചയച്ചാല്‍ പിന്‍വലിക്കാന്‍ ആലോചന


എന്നാല്‍, ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് ഈ നിര്‍ദേശങ്ങള്‍ ആശുപത്രിയുടെ ഔദ്യോഗിക സൈറ്റില്‍ നിന്നും നീക്കം ചെയ്തിച്ചുണ്ട്. രണ്ടുതവണകളിലായി നടക്കുന്ന മെഡിക്കല്‍ പരിശോധനയ്ക്കുശേഷം തിരഞ്ഞെടുക്കപ്പെടുന്ന ദാതാവിന് 5500 യുവാന്‍ (ഏകദേശം 59,000 രൂപ) പാരിതോഷികവും നല്‍കും. വന്ധ്യതാ പ്രശ്‌നങ്ങളുള്ള 40 ദശലക്ഷത്തോളം സ്ത്രീ-പുരുഷന്‍മാരുള്ള ചൈനയില്‍ ആകെ 23 ബീജ ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്.


Watch DoolNews Video: